ബോളിവുഡിന്റെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. 21-ാം വയസ്സിൽ ബോളിവുഡിലേക്ക് ചുവടുവച്ച ആലിയ ഇതിനോടകം തന്നെ ബി ടൗണിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചുകഴിഞ്ഞു. ഫാഷനിലും മറ്റു ബോളിവുഡ് താരറാണിമാരെ ആലിയ കടത്തിവെട്ടാറുണ്ട്. ആലിയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും വസ്ത്രധാരണ രീതിയും പലതവണ അഭിനന്ദം നേടിയിട്ടുണ്ട്.

പക്ഷേ വസ്ത്രങ്ങളെക്കാൾ ആലിയയ്ക്ക് ഇപ്പോൾ പ്രിയം ഹാൻഡ്ബാഗുകളോടാണ്. വസ്ത്രങ്ങളെക്കാൾ കൂടുതൽ പണം ഹാൻഡ്ബാഗുകൾ വാങ്ങിക്കൂട്ടുന്നതിനാണ് ആലിയ ചെലവഴിക്കുന്നത്. അടുത്തിടെ വിമാനത്താവളത്തിൽ എത്തിയ ആലിയയുടെ കൈയ്യിൽ ചുവന്ന നിറത്തിലുളള ഒരു ഹാൻഡ്ബാഗ് ഉണ്ടായിരുന്നു. ഹാൻഡ്ബാഗിന്റെ വില എത്രയാണെന്നു കേട്ടാൽ ശരിക്കും ഞെട്ടും, 59,000 രൂപ. ബോളിവുഡ്‌ലൈഫ് എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാൻഡ്ബാഗിന് ഇത്രയും വിലയെങ്കിൽ ആലിയ ധരിക്കുന്ന വസ്ത്രങ്ങളുടെ വില എത്രയായിരിക്കും എന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. ആലിയയുടെ വസ്ത്രങ്ങൾ വില കുറഞ്ഞതാണ്.

മുംബൈയിൽ തന്റെ മുൻ കാമുകൻ അലി ദാദർകറിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആലിയ ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില 6,130 ആണ്. ബോളിവുഡ് നടികൾ വസ്ത്രത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ് അവരിൽനിന്നും ആലിയ വ്യത്യസ്തമായി ഹാൻഡ്ബാഗിന് പണം ചെലവഴിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ