മാലിദ്വീപിൽ വെക്കേഷൻ ആഘോഷത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. തന്റെ സഹോദരിക്കും കൂട്ടുകാർക്കും ഒപ്പമുളള വെക്കേഷൻ ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലിദ്വീപിലെ ബീച്ചിൽനിന്നുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Read More: ഷോപ്പിങ് ഇഷ്ടമല്ല, കാരണം വെളിപ്പെടുത്തി ആലിയ ഭട്ട്
മണൽത്തരികളോട് കിന്നാരം പറയുന്ന ബിക്കിനിയിലുളള ഫൊട്ടോകളും ആലിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആലിയ ധരിച്ച പലനിറത്തിലുളള ബിക്കിനിയുടെ വില കേട്ട് അതിശയിക്കുകയാണ് ആരാധകർ. ബിക്കിനിയുടെ ടോപ്പിന് മാത്രം 9,041 രൂപയാണ് വില. ബോട്ടത്തിന് 8,539 രൂപയും. രണ്ടും കൂടിയാകുമ്പോൾ 17,580 രൂപയാണ് ബിക്കിനിയുടെ വില.
ആലിയയ്ക്കു പുറമേ താരത്തിന്റെ സുഹൃത്തുക്കളും വെക്കേഷൻ സമയത്തെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എസ്.എസ്.രാജമൗലിയുടെ ആർആർആർ, അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്നിവയാണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകൾ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂർ ആണ് നായകൻ. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.