പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടി’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഫെബ്രുവരി 25 ന് ചിത്രം റിലീസിന് എത്തുകയാണ്. ആലിയയെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ചിത്രത്തിനായി ആരാധകരും കാത്തിരിപ്പാണ്.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സാരിയിലാണ് കൂടുതലും ആലിയ എത്തുന്നത്. കഴിഞ്ഞ ദിവസം ബ്ലാക്ക് ആൻഡ് വൈറ്റ് സിൽക്ക് ആലിയ എത്തിയത്. സാരിക്ക് അനുയോജ്യമായ ബ്ലൗസും കുറച്ച് ആഭരണങ്ങളുമാണ് ആലിയ ധരിച്ചത്.
ആലിയയുടെ സാരി ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയിട്ടുണ്ട്. ക്ഷിതിജ് ജലോരി വെബ്സൈറ്റിൽനിന്നും ഈ സാരി സ്വന്തമാക്കാം. 23,800 രൂപയാണ് ഇതിന്റെ വില.
Also Read: പച്ച ചുരിദാറിൽ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ
ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം ആലിയ പങ്കുവച്ചിരുന്നു.
കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന് സഞ്ജയ് ലീലാ ഭന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം.