scorecardresearch

വൈറ്റ് ആൻഡ് വൈറ്റിൽ തിളങ്ങി ആലിയ ഭട്ട്

ആമി പട്ടേൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ആലിയ രണ്ടാം ദിനത്തിൽ തിരഞ്ഞെടുത്തത്

Alia Bhatt, bollywood, ie malayalam

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടി’യുടെ വേൾഡ് പ്രീമിയർ ഷോ നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനായി സഹോദരി ഷഹീനൊപ്പം ആലിയ ജർമ്മനിയിൽ എത്തിയിട്ടുണ്ട്.

ബെർലിൻ ഫിലിം ഫെസ്റ്റിവലിലെ രണ്ടാം ദിനത്തിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആലിയ ഭട്ട്. ആമി പട്ടേൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ആലിയ രണ്ടാം ദിനത്തിൽ തിരഞ്ഞെടുത്തത്. വൈറ്റ് ആൻഡ് വൈറ്റ് ഡ്രസിൽ സ്റ്റൈലിഷായ ആലിയയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

കഴിഞ്ഞ ദിവസം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽനിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഗൗണിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. ‘ബെർലിൻ ബേബി’ എന്നാണ് ഫൊട്ടോകൾക്കൊപ്പം ആലിയ കുറിച്ചത്.

ആലിയയെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ചിത്രത്തിനായി ആരാധകരും കാത്തിരിപ്പാണ്. കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം.

Read More: മനസ്സിൽ, രൺബീറിനെ വിവാഹം ചെയ്തിട്ട് ഒരുപാട് നാളായത് പോലെ: ആലിയ ഭട്ട് പറയുന്നു

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Alia bhatt keeps it basic yet extremely stylish in all white ensembles