സൂപ്പർ ഡാൻസർ 3 ഷോയിൽ അതിഥിയായെത്തിയ ആലിയ ഭട്ടിന്റെ ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രം ഏറെ ശ്രദ്ധേയമായി. അന്നകികി 2019 കളക്ഷൻസിലെ വസ്ത്രമാണ് തന്റെ പുതിയ ചിത്രമായ ഗല്ലി ബോയ്‌യുടെ പ്രൊമോഷനെത്തിയപ്പോൾ ആലിയ തിരഞ്ഞെടുത്തത്. മേക്കപ്പിലും ആലിയ ഏറെ ശ്രദ്ധിച്ചു. പച്ച നിറത്തിലുള്ള ഹീലുള്ള ചെരുപ്പ് മാത്രമാണ് ആലിയയുടെ ലുക്കിന് കുറച്ച് മാറ്റു കുറച്ചത്.

View this post on Instagram

That's heavenly

A post shared by Alia Bhatt Fc (@aliaabhattrocks) on

View this post on Instagram

साइड लुक

A post shared by Alia (@aliaabhatt) on

ആലിയ ഭട്ടിനെയും രൺവീർ സിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗല്ലി ബോയ്’. ചിത്രം ഫെബ്രുവരി 14 വാലന്റെയിൻസ് ഡേയ്ക്ക് റിലീസിനെത്തും. ചിത്രത്തിൽ ഒരു സ്ട്രീറ്റ് റാപ്പറുടെ വേഷത്തിലാണ് രൺവീർ എത്തുന്നത്. രൺവീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോയ അക്തർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

റിലീസിന് ഒരുങ്ങും മുൻപു തന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ‘ഗല്ലി ബോയ്’. 69-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എക്സല്‍ എന്റര്‍ടെയിൻമെന്റ്, ടൈഗര്‍ ബേബി എന്നിവയുടെ ബാനറിൽ ഫർഹാൻ അക്തർ, റിതേഷ് സിദ്വാനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതത്രയങ്ങളായ ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവരാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook