ബോളിവുഡ് താരദമ്പതികളായ ആലിയയും റണ്‍ബീറും തങ്ങളുടെ ആദ്യ കുഞ്ഞിനായുളള കാത്തിരിപ്പിലാണ്. ആലിയയുടെ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് രൺബീറും കുടുംബവും. ഷഹീന്‍ ഭട്ട്, നീതു കപൂര്‍, റിഥിമ കപൂര്‍ എന്നിവരും ആഘോഷത്തിനായി മുംബൈയില്‍ എത്തിയിരുന്നു.
ബേബി ഷവറിനായി ആലിയ തിരഞ്ഞെടുത്തത് മഞ്ഞ നിറത്തിലുളള സല്‍വാറാണ്. ആലിയയുടെ കൂട്ടുകാരികള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സല്‍വാറിനൊപ്പം ആഭരണങ്ങളും അണിഞ്ഞെത്തിയ ആലിയ ചിത്രങ്ങളില്‍ അതിസുന്ദരിയായിട്ടുണ്ട്. നടി ആകാന്‍ഷ സിങ്ങും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ആലിയ ഇപ്പോൾ.


ആലിയയുടെ ബേബി ഷവറിനായി എത്തുന്ന അതിഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നീതു കപൂറും മകള്‍ റിഥിമയും ഒന്നിച്ചാണ് എത്തിയത്. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് മുംബൈയിലേയ്ക്കു എത്തുന്ന വീഡിയോയും വൈറലാകുന്നുണ്ട്.
മാറ്റേര്‍ണിറ്റി വസ്ത്രങ്ങള്‍ക്കായി സ്വന്തമായൊരു ബ്രാന്റ് ആലിയ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.തന്റെ ശരീരം മാറുന്നതിനനുസരിച്ച് ഫാഷന്‍ സെന്‍സും മാറ്റം ഉണ്ടാകണമെന്നില്ലെന്നു ആലിയ പറയുന്നു.’ റണ്‍ബീറിന്റെ വസ്ത്രങ്ങള്‍ ഞാന്‍ പല തവണ ഉപയോഗിച്ചിട്ടുണ്ട്. എന്റെ വസ്ത്രങ്ങള്‍ ശരീരത്തിനു ഇണങ്ങുന്നില്ല എന്നതാണ് കാരണം. അതുകൊണ്ടാണ് ഇങ്ങനെയൊന്നു വേണമെന്നു തോന്നിയത്. എന്റെ വസ്ത്രങ്ങളെല്ലാം ഇലാസ്റ്റിക്ക് ഉപയോഗിച്ചു വലുതാക്കുകയാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. അതിനൊരു മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്’ ആലിയ പറഞ്ഞു.


2022 ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്.പിന്നീട് ജൂണ്‍ മാസത്തില്‍ ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരവും ദമ്പതികള്‍ പങ്കുവച്ചിരുന്നു.