സ്വതസിദ്ധമായ അഭിനയവും കുസൃതിയും കൊണ്ട് പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ നടിയാണ് ആലിയ ഭട്ട്. ഹൈവേയിലൂടെ നമ്മുടെ മനം കവർന്ന ആലിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബദ്രിനാഥ് കി ദുൽഹനിയയാണ്. മാർച്ച് 10 നാണ് ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത് ആലിയയുടെ ഫാഷനാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കും മറ്റും ആലിയ പ്രത്യക്ഷപ്പെടുന്നത് നല്ല കിടിലൻ ലുക്കിലാണ്.

Alia Bhatt, actress

കടപ്പാട്: ഇൻസ്റ്റഗ്രം

അടുത്തിടെ നടന്ന ഒരു റിയാലിറ്റി ഷോയിൽ വെളള ലെഹങ്ക ധരിച്ചെത്തിയ ആലിയയുടെ വേഷം വൻ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അർപ്പിത മെഹ്‌തയാണ് വസ്ത്രം രൂപകല്‌പന ചെയ്‌തത്. സമൂഹ മാധ്യമങ്ങളിലാണ് തന്റെ പുതിയ ചിത്രങ്ങൾ ആലിയ പങ്ക് വെച്ചിരിക്കുന്നത്.

Alia Bhatt,actress

കടപ്പാട്: ഇൻസ്റ്റഗ്രം

Alia Bhatt, actress

കടപ്പാട്:ഇൻസ്റ്റഗ്രം

2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ നായികയായി ആലിയയുടെ അരങ്ങേറ്റം. ഹൈവേ (2014), ഉട്താ പഞ്ചാബ് (2016), ഡിയർ സിന്ദഗി (2016) ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി. സിനിമയിലെ ആലിയയുടെ വസ്ത്രധാരണവും വൻ പ്രശംസ നേടിയിട്ടുളളതാണ്.

Alia Bhatt, Actress

കടപ്പാട്:ഇൻസ്റ്റഗ്രം

Alia Bhatt, actress

കടപ്പാട്:ഇൻസ്റ്റഗ്രം

വളരെ സിംപിളും സ്റ്റൈലിഷുമായാണ് ആലിയ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ