ആലിയ ഭട്ടിന്റെ ഫാഷൻ ചോയ്സ് പലപ്പോഴും തെറ്റാറില്ലെന്നാണ് ആരാധകർ പറയുന്നത്. തന്റെ പുതിയ ചിത്രമായ ഗല്ലി ബോയ്‌യുടെ പ്രൊമോഷനുവേണ്ടി എത്തിയപ്പോൾ പിങ്ക് നിറത്തിലുളള സാഫിയ ബ്രാൻഡിന്റെ വസ്ത്രമാണ് ആലിയ ധരിച്ചത്. ആലിയയുടെ ഫാഷൻ ചോയ്സ് ആരാധകർക്ക് ഏറെ ഇഷ്ടമായെങ്കിലും വസ്ത്രത്തിന്റെ വില കേട്ട് ഒന്നു ഞെട്ടി.

ആലിയ ധരിച്ച ഓഫ് ഷോൾഡർ ജാക്കറ്റിന്റെ വില 72,500 രൂപയാണ്. പിങ്ക് ട്രൗസറിന്റെ വില 41,000 രൂപയും. മൊത്തത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന്റെ വില 1,13,500 രൂപയാണ്. ആലിയ വസ്ത്രത്തിന് ചെലവാക്കിയ കാശുണ്ടെങ്കിൽ വിദേശത്തേക്ക് ട്രിപ്പിന് പോയേനെ എന്നാണ് ചില ആരാധകർ പറയുന്നത്.

View this post on Instagram

A post shared by Alia (@aliaabhatt) on

ബോളിവുഡ് ബോക്സോഫിൽ റെക്കോർഡ് കളക്ഷനുമായാണ് ‘ഗല്ലി ബോയ്’ മുന്നേറുന്നത്. ആലിയ ഭട്ടിനെയും രൺവീർ സിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗല്ലി ബോയ്’. രൺവീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോയ അക്തർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook