/indian-express-malayalam/media/media_files/uploads/2023/07/Akhil-Marar-Maruti-Suzuki-Fronz-price.jpg)
അഖിൽ മാരാർ, മാരുതി ഫ്രോങ്ക്സ് വില
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയായി സംവിധായകൻ അഖിൽ മാരാർക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമായിരുന്നു മാരുതി സുസുകിയുടെ ഫ്രോങ്ക്സ് എന്ന പുതിയ വാഹനം. ഷോയുടെ സ്പോൺസർമാരായ മാരുതി സുസുകിയാണ് ഒന്നാം സ്ഥാനം നേടിയ അഖിലിന് ഈ സമ്മാനം നൽകിയത്.
മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ ഫ്രോങ്ക്സ് ക്രോസോവറിന് 7.47 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ഈ ക്രോസ്ഓവർ വാഹനം ലഭ്യമാണ്. ഇതിൽ ഏതു വേരിയന്റാണ് അഖിൽ മാരാർ തിരഞ്ഞെടുത്തിരിക്കുന്നത് എന്നു വ്യക്തമല്ല.
3,995 എം.എം നീളവും 1,765 എം.എം വീതിയും 1,550 എം.എം ഉയരവും 2,520 എം.എം വീൽബേസും 308 ലിറ്റർ ബൂട്ട്സ്പേസുമാണ് ഈ വാഹനത്തിനുള്ളത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്ഷനുകളിൽ ഇവ ലഭ്യമാവും. ക്രോം ആക്‌സന്റുകളോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫ്രോങ്ക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഫ്രോങ്ക്‌സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാബിൻ പുതിയ ബലേനോയുമായി സാമ്യമുള്ളതാണെങ്കിലും ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂനിറ്റ്, 9 ഇഞ്ച് എന്നിങ്ങനെയുള്ള സവിശേഷതകൾ പുതുമയാർന്നതാണ്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, നാല് സ്പീക്കറുകൾ, ഒപ്പം ടു ട്വീറ്റർ സജ്ജീകരണം, സുസുകി കണക്റ്റ് ടെലിമാറ്റിക്‌സ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള പിന്തുണ, വയർലെസ് ഫോൺ ചാർജിങ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂസ് കൺട്രോൾ, ഫ്രണ്ട് ഫൂട്ട്‌വെൽ ഇല്യൂമിനേഷൻ തുടങ്ങിയ ഫീച്ചറുകളും ഫ്രോങ്കിസിൽ ഉണ്ട്. കീലെസ് എൻട്രി, റിവേഴ്സ് പാർക്കിങ് സെൻസറുകൾ, റിയർ ഡിഫോഗർ എന്നിവയും ഫ്രോങ്ക്‌സിന്റെ സവിശേഷതകളാണ്. കാറിന്റെ വിൻഡോ ലൈനിലും ഷാർക്ക് ഫിൻ ആന്റിനയിലും സ്‌പോയിലറിലും ക്രോം ആക്‌സന്റുകളും മാരുതി ഒരുക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us