മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് പുറത്തുവന്നു. കൃഷ്ണന്റെയും രാധയുടെയും ചിത്രം അടങ്ങിയ പിങ്ക് നിറത്തിലുളള പെട്ടിക്ക് അകത്താണ് വിവാഹ ക്ഷണക്കത്ത്. പെട്ടി തുറക്കുമ്പോൾ സംഗീതവും കേൾക്കാം. പെട്ടിക്ക് അകത്ത് കൃഷ്ണന്റെയും രാധയുടെയും ഫോട്ടോ ഫ്രെയിമുണ്ട്. ഫോട്ടോ മാറ്റി കഴിയുമ്പോൾ വിവാഹ ക്ഷണക്കത്ത് കാണാം.

മാർച്ച് 9, 10, 11 തീയതികളിലായി മുംബൈയിൽ വച്ചാണ് ആകാശ് അംബാനിയുടെയും ശ്ലോക മേഹ്തയുടെയും വിവാഹ ചടങ്ങുകൾ. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത.

ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് ആകാശ് അംബാനി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook