ആകാശ് അംബാനി-ശ്ലോക വിവാഹ നിശ്ചയം; ഗോൾഡൻ ലുക്കിൽ ഐശ്വര്യ റായ് ബച്ചൻ

ഏതു ആഘോഷത്തിലും വസ്ത്രങ്ങളിൽ വൈവിധ്യം പുലർത്തുന്നവരാണ് ബോളിവുഡ് താരങ്ങൾ. ആകാശ് അംബാനിയുടെ വിവാഹ നിശ്ചയത്തിലും താരങ്ങളുടെ വസ്ത്രധാരണമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും ശ്ലോക മേഹ്‌തയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബോളിവുഡ് താരങ്ങൾ തിങ്ങിനിറഞ്ഞ രാവിൽ ആഘോഷങ്ങൾ പൊടിപൂരമായിരുന്നു. ഐശ്വര്യ റായ് ബച്ചൻ, അമിതാഭ് ബച്ചൻ, മകൾ ആരാധ്യ ബച്ചൻ, ആലിയ ഭട്ട്, ശ്രദ്ധ കപൂർ, ഗൗരി ഖാൻ, പരിനീതി ചോപ്ര, കജോൾ തുടങ്ങിയവരൊക്കെ പാർട്ടിക്കെത്തി.

ഏതു ആഘോഷത്തിലും വസ്ത്രങ്ങളിൽ വൈവിധ്യം പുലർത്തുന്നവരാണ് ബോളിവുഡ് താരങ്ങൾ. ആകാശ് അംബാനിയുടെ വിവാഹ നിശ്ചയത്തിലും താരങ്ങളുടെ വസ്ത്രധാരണമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

ഐശ്വര്യ റായ് ബച്ചൻ

ഐശ്വര്യ ഗോൾഡൻ നിറത്തിലുളള സാരി അണിഞ്ഞാണ് എത്തിയത്. മനീഷ് മൽഹോത്രയുടെ ഡിസൈൻ ആയിരുന്നു ഐശ്വര്യ തിരഞ്ഞെടുത്തത്.

MINE

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ശ്രദ്ധ കപൂർ

ക്രേഷ ബജാജ് ഡിസൈൻ ചെയ്‌ത ഇളം വൈലറ്റ് നിറത്തിലുളള ലെഹങ്കയായിരുന്നു ശ്രദ്ധ കപൂർ തിരഞ്ഞെടുത്തത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും കൂടി ചേർന്നപ്പോൾ ശ്രദ്ധ കുറച്ചു കൂടി സുന്ദരിയായി.

ഗൗരി ഖാൻ

തരുൺ തഹിലിയാനി ഡിസൈൻ ചെയ്‌ത സാരിയായിരുന്നു ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ ധരിച്ചത്. വളരെ സിംപിളായിരുന്നു ഗൗരിയുടെ ജുവലറിയും.

ആലിയ ഭട്ട്

റാസി താരം ആലിയ ഭട്ട് ഒരിക്കൽക്കൂടി തന്റെ വസ്ത്രധാരണം കൊണ്ട് ഏവരുടെയും ശ്രദ്ധ നേടി. അബു ജാനി ആന്റ് സന്ദീപ് കോശ്‌ല ഡിസൈൻ ചെയ്‌ത ഗോൾഡൻ നിറത്തിലുളള ലെഹങ്കയായിരുന്നു ആലിയ തിരഞ്ഞെടുത്തത്.

പരിനീതി ചോപ്ര

വസ്ത്രധാരണം കൊണ്ട് പരിനീതി ചോപ്ര മറ്റുളളവരിൽനിന്നും വേറിട്ടുനിന്നു. ധോത്തി പാന്റ്സും ഓഫ് ഷോൽഡർ ക്രോപ് ഡോപ്പുമായിരുന്നു പരിനീതിയുടെ വേഷം.

കജോൾ

അൻജുൽ ഭണ്ടാരി ഡിസൈൻ ചെയ്‌ത വസ്ത്രമായിരുന്നു കജോൾ തിരഞ്ഞെടുത്തത്. വൈറ്റ് ചിലങ്കരി കുർത്ത ഭംഗിയായിരുന്നുവെങ്കിലും അതിനൊപ്പം ധരിച്ച ബ്ലൂ പലാസോ അതിന്റെ മനോഹാരിതയെ കുറയ്‌ക്കുന്നതായി.

Kajol and Kjo attend #akashambani’s engagement party together . #kajol #kajoldevgan

A post shared by (@kajol.the.great) on

സാറ അലി ഖാൻ

അബു ജാനി ആന്റ് സന്ദീപ് കോശ്‌ല ഡിസൈൻ ചെയ്‌ത ക്രീം ഓറഞ്ച് നിറത്തിലുളള ലെഹങ്കയായിരുന്നു സാറ അലി ഖാൻ ധരിച്ചത്. ലെഹങ്കയ്‌ക്ക് ചേർന്ന ആഭരണങ്ങൾ സാറയെ കുറച്ചു കൂടി സുന്ദരിയാക്കി.

ശ്വേത ബച്ചൻ നന്ദ

അബു ജാനി ആന്റ് സന്ദീപ് കോശ്‌ല ഡിസൈൻ ചെയ്‌ത സാരിയായിരുന്നു അമിതാഭ് ബച്ചന്റെ മകൾ ആഘോഷരാവിനായി തിരഞ്ഞെടുത്തത്.

നവ്യ നവേലി നന്ദ

അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ പച്ച നിറത്തിലുളള ഗോൾഡൻ വർക്കുകൾ നിറഞ്ഞ സാരിയായിരുന്നു ധരിച്ചത്. അമ്മ ശ്വേത ബച്ചനെക്കാൾ മനം കവർന്നതും നവ്യയായിരുന്നു.

Web Title: Akash ambani shloka mehta engagement aishwarya mira rajput best worst dressed

Next Story
‘കട്ടന്‍ ചായ വില്ലനല്ല’; സൗന്ദര്യരഹസ്യം വെളിപ്പെടുത്തി കൗമാരം തോല്‍ക്കുന്ന 42കാരി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X