ലോകസുന്ദരികളിൽ ഒരാളായ ഐശ്വര്യ റായുടെ സൗന്ദര്യ രഹസ്യം എന്താണെന്നത് ആരാധകർക്കിടയിൽ എപ്പോഴും ചർച്ചാ വിഷയമാണ്. 48-ാം വയസിലും തിരക്കേറിയ ജീവിതത്തിനിടയിൽ അതിസുന്ദരിയാണ് താരം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് താരത്തെ ഈ പ്രായത്തിലും മനോഹരിയാക്കുന്നത്.
ഐശ്വര്യ റായ്യുടെ സൗന്ദര്യ രഹസ്യം
വറുത്ത ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണം, മദ്യം, പുകവലി എന്നിവയിൽ നിന്ന് ഐശ്വര്യ റായ് അകന്നുനിൽക്കുകയും ധാരാളം പഴങ്ങളും പച്ചക്കറികളും (വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയ്ക്കായി) കഴിക്കുകയും ചെയ്യുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് താരം ഇഷ്ടപ്പെടുന്നത്. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കാറുണ്ട്.
ഐശ്വര്യ റായ്യുടെ ചർമ്മ സംരക്ഷണം
കടല മാവ്, പാൽ, മഞ്ഞൾ എന്നിവയുടെ മിശ്രിതമാണ് ഐശ്വര്യ ചർമ്മത്തിൽ ഉപയോഗിക്കുന്നത്. ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യാൻ തൈര് ഉപയോഗിക്കുന്നു. മാത്രമല്ല, വെള്ളരിക്ക ഫെയ്സ് മാസ്കും പ്രയോഗിക്കാറുണ്ട്.
ഐശ്വര്യ റായുടെ ഡയറ്റ് രഹസ്യം
താരത്തിന്റെ ആരോഗ്യകരമായ ചർമ്മത്തിന്റെയും ശരീരത്തിന്റെയും രഹസ്യം ഡയറ്റാണ്. വറുത്ത ഭക്ഷണത്തേക്കാൾ വേവിച്ച പച്ചക്കറികളാണ് താരത്തിന്റെ ഭക്ഷണത്തിൽ കൂടുതലും, ദിവസവും മൂന്നു നേരം ഭക്ഷണം കഴിക്കുന്നതിനെക്കാൾ ചെറിയ അളവിൽ ഇടവേളകളിൽ കഴിക്കാനാണ് താരം ഇഷ്ടപ്പെടുന്നത്.