ബ്രൈഡ്സ് ടുഡേ മാഗസിനുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ ഫോട്ടോഷൂട്ട്. പാരിസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയാണ്. പിങ്ക് ഗൗൺ അണിഞ്ഞ ഐശ്വര്യയുടെ ചിത്രത്തിനാണ് കൂടുതൽ ആരാധകർ. 44 കാരിയായ ഐശ്വര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫന്നെ ഖാൻ ആണ് ഐശ്വര്യയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 17 വർഷങ്ങൾക്കുശേഷം ഈ ചിത്രത്തിലൂടെ ഐശ്വര്യ അനിൽ കപൂറുമായി ഒന്നിക്കുകയാണ്. ഒരു പോപ് സ്റ്റാറാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്.

Celebrating love in Paris with #aishwaryarai this August with #bridestodayin

A post shared by Cool Boy.. (@gadbad_page_) on

ഐശ്വര്യയും ഭർത്താവ് അഭിഷേകും ഒന്നിക്കുന്ന ഒരു ചിത്രവും അണിയറയിൽ തയ്യാറാവുന്നുണ്ട്. ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

സജാദ് – ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. കഴിഞ്ഞ കുറച്ചു സിനിമകളുടെ പരാജയം ജൂനിയര്‍ ബച്ചനെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാക്കി എന്നാണ് പറയപ്പെടുന്നത്‌. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook