ആരാധക ഹൃദയം കീഴടക്കി വീണ്ടും ഐശ്വര്യ റായ് ബച്ചൻ. രാഷ്ട്രപതിയിൽനിന്നും പ്രഥമ വനിത അവാർഡ് സ്വീകരിക്കാൻ എത്തിയ ഐശ്വര്യയാണ് ലുക്ക് കൊണ്ട് ഞെട്ടിച്ചത്. സബ്യാസാചി ഡിസൈൻ ചെയ്ത സാരിയിൽ സ്വപ്ന സുന്ദരിയെപ്പോലെയായിരുന്നു ഐശ്വര്യ. ഗ്രേ നിറത്തിലുളള എംബ്രോയിഡറി വർക്കുകൾ ചെയ്ത സാരിയായിരുന്നു ഐശ്വര്യയുടെ വേഷം. സാരിക്ക് അനുയോജ്യമായ കമ്മലും വളയുമാണ് ഐശ്വര്യ അണിഞ്ഞിരുന്നത്.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 112 വനിതകളെയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആദരിച്ചത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് ‘പ്രഥമ വനിതകള്‍’ എന്ന പേരില്‍ ഇവരെ തിരഞ്ഞെടുത്തത്. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മേനക ഗാന്ധി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി എന്നിവരും പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ