/indian-express-malayalam/media/media_files/uploads/2019/02/aishwarya-rai.jpg)
മനീഷ് മൽഹോത്രയുടെ ഡിസൈനിങ്ങിൽ സുന്ദരിയായി ഐശ്വര്യ റായ് ബച്ചൻ. തന്റെ ഇഷ്ട നിറമായ ചുവപ്പ് നിറത്തിലുളള വസ്ത്രം ധരിച്ച് ദോഹയിലെ മനോഹരമായ പശ്ചാത്തലത്തിൽനിന്നുളള ഐശ്വര്യയുടെ ചിത്രത്തെക്കുറിച്ചാണ് ആരാധക സംസാരം.
എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഷോർട് കുർത്തയും ബോട്ടവും അതിനു ചേരുന്ന ദുപ്പട്ടയുമാണ് ഐശ്വര്യ ധരിച്ചത്. വസ്ത്രത്തിന് അനുയോജ്യമായ വലിയ കമ്മലുകളാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. ദോഹ ജുവലറി ആൻഡ് വാച്ചസ് എക്സിബിഷൻ പങ്കെടുക്കാൻ ദോഹയിൽ എത്തിയതാണ് ഐശ്വര്യ.
View this post on InstagramBeautiful and Radiant in RED .. @aishwaryaraibachchan_arb @mmalhotraworld
A post shared by Manish Malhotra (@manishmalhotra05) on
View this post on InstagramA post shared by Hello Bollywood (@hello_bollywood_) on
View this post on InstagramA post shared by Aisholics_Indonesia (@arbfci_aisholicsindonesia) on
ഫന്നെ ഖാൻ ആണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. രാജ്കുമാർ റാവു, അനിൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫിസിൽ പരാജയമായിരുന്നു. ഭർത്താവ് അഭിഷേക് ബച്ചനൊപ്പമുളള ഗുലാബ് ജാമുൻ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇരുവരും പിന്നീട് ചിത്രത്തിൽനിന്നും പിന്മാറുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us