മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് റിലീസിനെത്തുകയാണ്. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളിയായ ഐശ്വര്യ ലക്ഷ്മിയാണ്. ബുധനാഴ്ചയായിരുന്നു രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച്. ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ പ്രമോഷൻ സമയത്തും മറ്റ് ചടങ്ങുകൾക്കും അഭിനേതാക്കളെല്ലാവരും അണിഞ്ഞത് റോയൽ ലുക്ക് നൽകുന്ന വസ്ത്രങ്ങളാണ്. പിരീഡ് ഡ്രാമ ചിത്രമായതു കൊണ്ടാകാം താരങ്ങൾ അത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ആദ്യ ഭാഗത്തിന്റെ പ്രമോഷൻ സമയത്ത് ഐശ്വര്യ ലക്ഷ്മി ധരിച്ച എത്നിക്ക് വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിന് താരം അണിഞ്ഞ വസ്ത്രമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
പ്രശസ്ത ഫാഷൻ ഡിസൈനിങ്ങ് ബ്രാൻഡായ ജെയ്ഡിന്റെ വസ്ത്രമാണ് ഐശ്വര്യ ധരിച്ചത്. സിൽവർ നിറത്തിലുള്ള ലെഹങ്കയിൽ റോയൽ ലുക്കിലാണ് താരം എത്തിയത്. ധാരാളം മിറർ വർക്കുകളും സ്റ്റോൺ വർക്കുകയും ലെഹങ്കയിലുണ്ട്. സ്റ്റേറ്റ്‌മെന്റ് പീസായി ലോങ്ങ് ഇയറിങ്ങ് മാത്രമാണ് ഐശ്വര്യ അണിഞ്ഞത്. മുടി പുട്ട് അപ്പ് ചെയ്തപ്പോൾ ഗ്ലോയി മേക്കപ്പ് ലുക്കിനെ കംപ്ലീറ്റ് ചെയ്യുന്നു. യാമിയാണ് ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.