മലയാളം, തമിഴ് സിനിമകളിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഐശ്വര്യ ലക്ഷ്മി. മണിരത്നം ചിത്രമായ ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. കൊച്ചിയിൽ പ്രൊമോഷന് എത്തിയപ്പോൾ ധരിച്ച സാരിയിലുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. റോസ് പിങ്ക് നിറത്തിലുള്ള പ്രിന്റഡ് ഓർഗൻസ സാരിയിൽ സിംപിൾ ലുക്കിലായിരുന്നു താരം.
ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതായിരുന്നു സാരി. ഐശ്വര്യ ധരിച്ച ഗുൽ ഫുഷിയ റോസ് പിങ്ക് ഫ്ലോറൽ പ്രിന്റഡ് ഓർഗൻസ സാരിയുടെ വില 35,800 രൂപയാണ്.

ഏപ്രിൽ 28 നാണ് പൊന്നിയിൻ സെൽവൻ റിലീസിന് എത്തുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ ഒന്നിച്ചിട്ടുള്ളത്.