മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിക്ക്. തെലുങ്കിൽ ഐശ്വര്യ പ്രധാന കഥാപാത്രം അവതരിപ്പിച്ച ‘അമ്മു’ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലും ഐശ്വര്യയുടെ കഥാപാത്രമായ പൂങ്കുഴലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇൻസ്റ്റഗ്രാമിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഗ്രീൻ, യെല്ലോ കോമ്പിനേഷനിലുള്ള വളരെ സിമ്പിൾ സൽവാറാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്. മദ്രാസ് ടാക്കീസിനു വേണ്ടി ചെയ്‌ത ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഷെയർ ചെയ്‌തത്. എ എം പി എം ഫാഷൻസ് എന്ന സൈറ്റിൽ നിന്നുള്ള വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്.
സൽവാറിനൊപ്പം അണിഞ്ഞിരിക്കുന്ന ഗോൾഡൻ നിറത്തിലുള്ള കമ്മലും ഷൂസും ലുക്കിന് പൂർണത നൽകുന്നു. 32,950 രൂപയാണ് സൽവാറിന്റെ വില.

തമിഴിൽ ‘ഗട്ടാ ഗുസ്തി’യാണ് ഐശ്വര്യയുടേതായി അവസാനം റിലീസിനെത്തിയ ചിത്രം. വിഷ്ണു വിശാലായിരുന്നു ചിത്രത്തിലെ നായകൻ. കുമാരിക്ക് ശേഷം ക്രിസ്റ്റഫർ, കിങ് ഓഫ് കോത്ത എന്നിവയാണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമകൾ.