മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിക്ക്. തെലുങ്കിൽ ഐശ്വര്യ പ്രധാന കഥാപാത്രം അവതരിപ്പിച്ച ‘അമ്മു’ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലും ഐശ്വര്യയുടെ കഥാപാത്രമായ പൂങ്കുഴലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇൻസ്റ്റഗ്രാമിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഗ്രീൻ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ദേവനാഗിരി ലേബലിൽനിന്നുള്ളതാണ് ഈ ഗ്രീൻ ഹാൻഡ് ബ്ലോക്ക് പ്രിന്റ് ലെഹങ്ക.
നിറയെ പ്രിന്റ് വർക്കുകൾ ചെയ്ത ചന്ദേരി സിൽക്ക് കൊണ്ടുള്ളതാണ് സ്കർട്ട്. സീക്വിൻസുകളുംസും എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ബ്ലൗസും അതിനു ചേരുന്ന ഓർഗൻസ ദുപ്പട്ടയും ലെഹങ്കയുടെ ഭംഗി കൂട്ടുന്നതാണ്. 44,400 രൂപയാണ് ഈ ലെഹങ്കയുടെ വില.

തമിഴിൽ ‘ഗട്ടാ ഗുസ്തി’യാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. വിഷ്ണു വിശാൽ ആണ് ചിത്രത്തിലെ നായകൻ. കുമാരിക്ക് ശേഷം ക്രിസ്റ്റഫർ, കിങ് ഓഫ് കോത്ത എന്നിവയാണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമകൾ.