ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് അമ്പരപ്പിക്കുന്ന ഓഫറുകളുമായി എയര്‍ എഷ്യ. രാജ്യത്തിനകത്തു പറക്കുന്നവര്‍ക്ക് 500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

500 രൂപയുടെ ഈ ഓഫറിനു കീഴില്‍ യാത്രക്കാര്‍ക്ക് മൂന്നു നിരക്കുകളിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. 500, 1000, 1500 എന്നിവയാണ് ഈ മൂന്നു നിരക്കുകള്‍. വണ്‍ വേ ടിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂ.

പരിമിതമായ സീറ്റുകളില്‍ അത്യാവശ്യ യാത്രകള്‍ക്കാണ് ഈ ഓഫറെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു. എയര്‍ ഏഷ്യ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ മൊബൈല്‍ ആപ്പില്‍ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. എയര്‍ ഏഷ്യയുടെ എല്ലാ ആഭ്യന്തര റൂട്ടുകളിലും ഇത് ലഭ്യമാണ്.

‘ഇത്തരം പ്രമോഷണല്‍ നിരക്കുകള്‍ വഴി, ആദ്യമായി വിമാന യാത്ര ചെയ്യുന്ന ആളുകള്‍ക്ക് കൈയ്യിലൊതുങ്ങാവുന്ന നിരക്കില്‍ നല്ലൊരു യാത്രാനുഭവം നല്‍കുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ മാർക്കറ്റിങ് മേധാവി രാജ്കുമാര്‍ പരന്ദമന്‍ പറഞ്ഞു.

ഈ സെപ്റ്റംബര്‍ 23ഓടെ ബുക്ക് ചെയ്യാനുള്ള സമയം അവസാനിക്കും. 2018 സെപ്റ്റംബര്‍ 17 മുതല്‍ 2019 നവംബര്‍ 20 വരെ ഈ സൗകര്യത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook