സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അഹാന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.
ഐഷെർ ഇല്യുസ്ട്രേഷൻസ് സ്റ്റുഡിയോ ഡിസൈൻ ചെയ്ത മനോഹരമായ സ്കാർഫാണ് അഹാന ഡീപ്പ് വി നെക്ക് ബ്ലാക്ക് ടോപ്പിനൊപ്പം ധരിച്ചിരിക്കുന്നത്. 8,670 രൂപയാണ് ഈ സൗണ്ട്-ഹോൺ പ്രിന്റഡ് സ്കാർഫിന്റെ വില.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read more: ‘എന്റൊപ്പം വളർന്നവളാണ്’, കളിക്കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി അഹാന