മലയാള സിനിമയിൽ ഫാഷൻ ട്രെൻഡുകൾ നല്ലവണ്ണം പിന്തുടരുന്ന താരമാണ് അഹാന കൃഷ്ണ. വളരെ സിമ്പിൾ ആൻഡ് എലഗന്റായിട്ടുള്ള അഹാനയുടെ കാഷ്വൽ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇൻഫ്ലുവൻസർ, യൂട്യൂബർ എന്നീ മേഖലകളിലും തന്റെ സാന്നിധ്യം അറിയിക്കുന്ന അഹാനയുടെ ഫൊട്ടാഷൂട്ട് ലുക്കുകളും ശ്രദ്ധ നേടാറുണ്ട്. കുറച്ചധികം ദിവസങ്ങളായി റോയൽ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അഹാന പത്മനാഭസ്വാമി ക്ഷേത്രം, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങളിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.
വേദിക ഫാഷൻസ് എന്ന വസ്ത്ര വ്യാപാര സൈറ്റിൽ നിന്നുള്ള സാരികളാണ് താരം അണിഞ്ഞത്. പീച്ച്, വയലറ്റ്, പിങ്ക് എന്നീ നിറങ്ങിലുള്ള പട്ടുസാരികളാണ് അഹാന ധരിച്ചത്. ബുട്ടീക്കിന്റെ അനന്തര സീരീസിൽ ഉൾപ്പെടുന്ന സാരികൾ ഫാഷൻ ആരാധകരെ ആകർഷിക്കുന്നതാണ്. ഇതിൽ തന്നെ പിങ്ക് നിറത്തിലുള്ള സാരിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.
-
അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം
-
അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം
-
അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം
പിങ്ക്, പീച്ച് നിറങ്ങൾ കലർന്ന കാഞ്ചീവരം സിൽക്ക് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഫ്ളോറൽ ജാൽ ബ്രൊക്കേഡ് വർക്കുകളും സാരിയിൽ നിറഞ്ഞിട്ടുണ്ട്. ഗോൾഡൻ നിറത്തിലുള്ള കരയാണ് സാരിയ്ക്കുള്ളത്. ബ്രൈഡൽ ലുക്കിനു അനുയോജ്യമായ സാരിയുടെ വില 38,900 രൂപയാണ്. വളരെ മിനിമൽ ജ്വല്ലറിയാണ് സാരിയ്‌ക്കൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പിനൊപ്പം താമരമൊട്ടുകളാണ് ഹെയർ സ്റ്റൈലിങ്ങിനായി ഉപയോഗിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രം ‘അടി’യിലാണ് അഹാന അവസാനമായി അഭിനയിച്ചത്. വിഷു റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ‘മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.