കുഞ്ഞനുജത്തിയ്ക്കായി പിറന്നാൾ ദിനത്തിൽ ഒരു കിടിലൻ പാർട്ടി ഒരുക്കിയിരിക്കുകയാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. ഇന്നലെയായിരുന്നു അഹാനയുടെ ഇളയ സഹോദരി ഹൻസികയുടെ ജന്മദിനം.
ബ്ലൂ, പിങ്ക്, പർപ്പിൾ കളർ കോമ്പിനേഷനിലുള്ള ഹൻസികയുടെ പിറന്നാൾ ഉടുപ്പിനോട് ചേരുന്ന രീതിയിലാണ് പിറന്നാൾ സജ്ജീകരണങ്ങളും. ഈ കളർ തീമിനോട് ഇണങ്ങുന്ന രീതിയിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്. മിയാസ് കപ്പ് കേക്കറിയാണ് മനോഹരമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.