scorecardresearch
Latest News

ഓറഞ്ച് സ്യൂട്ടിൽ സ്റ്റൈലിഷായി അഹാന; ചിത്രങ്ങൾ

പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങളുമായി അഹാന

Ahaana Krishna, Photoshoot

ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.

ഓറഞ്ച് സ്യൂട്ട് അണിഞ്ഞുള്ള ചിത്രങ്ങളാണ് അഹാന ഷെയർ ചെയ്‌തിരിക്കുന്നത്. വളരെ എലഗന്റ് ലുക്കിലാണ് അഹാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അഫ്‌ഷീൻ ഷാജഹാനാണ് അഹാനയുടെ ലുക്ക് സ്റ്റൈൽ ചെയ്‌തിരിക്കുന്നത്. ലിസ് ഡിസൈൻസാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് ചെയ്‌തിരിക്കുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഫെമി ആന്റണിയാണ്. ഗോൾഡൻ മിനിമൽ ആഭരണങ്ങൾ ലുക്കിനെ എൻഹാൻസ് ചെയ്യുന്നുണ്ട്. ചിത്രങ്ങൾ പകർത്തിയത് ജിബിൻ.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Ahaana krishna shares photoshoot pictures in orange suit see photos