scorecardresearch
Latest News

അഹാന ധരിച്ച ഈ ഓർഗാൻസ സാരിയുടെ വിലയറിയാമോ?

ന്യൂ ഇയറിനോട് അനുബന്ധിച്ച് അഹാന ചെയ്ത ഫൊട്ടൊഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

അഹാന ധരിച്ച ഈ ഓർഗാൻസ സാരിയുടെ വിലയറിയാമോ?

ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

ന്യൂ ഇയറിനോട് അനുബന്ധിച്ച് അഹാന ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വെളുത്ത ഓർഗാനസ സാരിയാണ് അഹാന തിരഞ്ഞെടുത്തത്. സാരിയിൽ ഹാൻഡ് വർക്കുകൾ ചെയ്തിട്ടുണ്ട്. തിളങ്ങുന്ന തുണിയിൽ ചെയ്തിരിക്കുന്ന ജാക്കറ്റ് മുഴുവൻ ലുക്കിനെ എൻഹാൻസ് ചെയ്യുന്നുണ്ട്.

വളരെ മിനിമൽ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. എസ് കെ അഭിജിത്താണ് ചിത്രങ്ങൾ പകർത്തിയത്. മേക്കപ്പ് ചെയ്തിരിക്കുന്നത് ബ്രഹ്മ ഹെയർ ആൻഡ് മേക്കപ്പാണ്. ഷെയിൻ ബിന്നി എന്ന ഡിസൈനർ ഒരുക്കിയ സാരിയുടെ വില 35,000 രൂപയാണ്.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Ahaana krishna photoshoot rate of organza saree new year special photo

Best of Express