scorecardresearch

മാറ്റു കുറയാതെ ഡെനിം, എക്കാലത്തും ട്രെൻഡ്; ചിത്രങ്ങളുമായി അഹാന

ഡെനിം വസ്ത്രമണിഞ്ഞുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി അഹാന

മാറ്റു കുറയാതെ ഡെനിം, എക്കാലത്തും ട്രെൻഡ്; ചിത്രങ്ങളുമായി അഹാന

എവർഗ്രീൻ വസ്ത്രം എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഒരു വസ്ത്രമാണ് ഡെനിം. ഏതു കാലഘട്ടത്തിലും ഫാഷൻ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഡെനിം ഇടം നേടാറുണ്ട്. ഡെനിം വച്ച് നിർമിക്കുന്ന ജീൻസ്, ഡങ്കരീസ് എന്നിവയ്ക്ക് വലിയ ആരാധകർ തന്നെയുണ്ട്. കാഷ്വൽ ലുക്ക് നൽകുന്നതിനൊപ്പം മിനിൽ ആഭരണങ്ങൾ ഇതിനൊപ്പം സ്റ്റൈൽ ചെയ്‌താൽ മതി എന്നതാണ് ഡെനിമിന്റെ സവിശേഷത. ഡെനിം വസ്ത്രമണിഞ്ഞുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി അഹാന.

ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്. ‘സോൾ ആൻഡ് സ്പിരിറ്റ്’ എന്ന അടികുറിപ്പോടെ അഹാന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

അഫ്ഷീൻ ഷാജഹാൻ സ്റ്റൈൽ ചെയ്ത ഡെനിം വസ്ത്രമാണ് അഹാന അണിഞ്ഞിരിക്കുന്നത്. ഫെമി ആന്റണി ചെയ്തിരിക്കുന്ന മേക്കപ്പിൽ അഹാന സുന്ദരിയായപ്പോൾ ചിത്രങ്ങൾ പകർത്തിയത് ജിബിൻ സോമചന്ദ്രനാണ്.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Ahaana krishna photoshoot pictures wearing denim outfit