ആനിമൽ പ്രിന്റ്, ഫ്ലോറൽ പ്രിന്റ് തുടങ്ങിയ വസ്ത്രങ്ങൾ എക്കാലത്തും ഫാഷൻ ലോകത്ത് നിറഞ്ഞു നിൽക്കുന്നവയാണ്. ബോഹീമിയൻ തീമിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും മറ്റും കൂടുതൽ ആളുകളും തിരഞ്ഞെടുക്കാറുള്ളത് ഇത്തരത്തിലുള്ള വസ്ത്രങ്ങളാണ്. കാഷ്വൽ ലുക്കിനൊപ്പം ക്ലാസ്സി ലുക്കും ഇവ നൽകുമെന്നതാണ് സവിശേഷത. അതിൽ തന്നെ ചീറ്റ പ്രിന്റ് വരുന്ന വസ്ത്രങ്ങൾക്ക് ഒരു കൂട്ടം ആരാധകരുണ്ട്. ചീറ്റ പ്രിന്റിൽ വരുന്ന ഷർട്ടുകൾ ഇന്ന് ഫാഷൻ വിപണിയെ ഭരിക്കുന്ന ട്രെൻഡുകളിലൊന്ന്.
ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.
ചീറ്റ പ്രിന്റിലുള്ള ഷർട്ട് അണിഞ്ഞ് അഹാന ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ മിനിമൽ ലുക്ക് നൽകാനായി ഒരു ഗോൾഡൻ നിറത്തിലുള്ള വാച്ച് മാത്രമാണ് അഹാന ഷർട്ടിനൊപ്പം അണിഞ്ഞിട്ടുള്ളത്.എസ് കെ അഭിജിത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.