Latest News

സെറ്റ് സാരിയിൽ തിളങ്ങി അഹാന, ചിത്രങ്ങൾ

സാരിക്ക് ചേരുംവിധമുളള ആഭരണമാണ് അഹാന അണിഞ്ഞത്

ahaana krishna, actress, ie malayalam

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ അഹാന സെറ്റ് സാരിയിലുളള തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. സാരിക്ക് ചേരുംവിധമുളള ആഭരണമാണ് അഹാന അണിഞ്ഞത്.

സാരിയുടുക്കാൻ ഓണം തനിക്കൊരു കാരണം നൽകുന്നുവെന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചത്. നിരവധി ആരാധകർ താരത്തിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna onam saree photos541258

Next Story
മഞ്ഞൾ സൗന്ദര്യം വർധിപ്പിക്കുമോ? ഇതാ ചില പൊടിക്കൈകൾturmeric, beauty tips, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com