ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.
പീച്ച് നിറത്തിലെ സാരി അണിഞ്ഞുള്ള അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴയകാല നായികമാരെ പോലെ തോന്നുന്നു അഹാനയെ കാണുമ്പോൾ എന്നാണ് ആരാധകർ ചിത്രങ്ങൾക്കു താഴെ പറയുന്നത്. വേദികഫാഷനിൽ നിന്നാണ് അഹാന ധരിച്ച് പ്ലെയിൻ പീച്ച് സാരി തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയ്‌ക്കൊപ്പം ഡിസൈനർ ജാക്കറ്റാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. വൈറ്റ് സ്റ്റോൺ നിറഞ്ഞ ആഭരണങ്ങൾ ലുക്കിനു കൂടുതൽ ഭംഗി നൽകുന്നുണ്ട്. അമല ബ്രഹ്മനാഥൻ മേക്കപ്പ് ചെയ്തപ്പോൾ റ്റ്യൂസ്ഡേ ലൈറ്റ്സാണ് ചിത്രങ്ങൾ പകർത്തിയത്.
-
അഹാന കൃഷ്ണ / ഇൻസ്റ്റഗ്രാം
-
അഹാന കൃഷ്ണ / ഇൻസ്റ്റഗ്രാം
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിഷു റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
‘മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.