scorecardresearch

ഗോവൻ ബീച്ചിൽ ഗ്ലാമറസായി അഹാന; ചിത്രങ്ങൾ

ഗോവയിലും ഫാഷൻ കൈവിടാതെ അഹാന

ഗോവൻ ബീച്ചിൽ ഗ്ലാമറസായി അഹാന; ചിത്രങ്ങൾ

ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.

യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന അഹാന ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.ബീച്ചിൽ സ്വിമിങ്ങ് സ്വീട്ടണിഞ്ഞുള്ള ചിത്രങ്ങൾക്കൊപ്പം വ്യത്യസ്‌തമായ ബീച്ച് വെയർ വസ്ത്രങ്ങളും അഹാന തിരഞ്ഞെടുത്തിട്ടുണ്ട്. ഗോവൻ ട്രിപ്പിന്റെ ആദ്യ ദിവസം താരം അണിഞ്ഞ ഷോർട്ട് ഡ്രസിന് ആരാധകർ ഏറെയായിരുന്നു. എവിടെ നിന്നാണ് ഡ്രസ് വാങ്ങിയതെന്നുള്ള കമന്റുകൾ പോസ്റ്റിനു താഴെ നിറഞ്ഞിരുന്നു.

ബൊഹീമിയൻ ലുക്ക് നൽകുന്ന ടോപ്പിനൊപ്പം ഷോർട്‌സ് അണിഞ്ഞെത്തിയ ചിത്രങ്ങളും ശ്രദ്ധ നേടി. ഹോട്ട് എന്നാണ് ചിത്രത്തിനു താഴെ നിറഞ്ഞ ഭൂരിഭാഗം കമന്റും. അനവധി താരങ്ങളും ഈ ചിത്രങ്ങൾക്കു താഴെ കമന്റു ചെയ്‌തിരുന്നു.

ടൊർക്കോയിസ് ബ്ലൂ ഷെയ്‌ഡിൽ വരുന്ന സ്വിമിങ്ങ് സ്വൂട്ടാണ് ബീച്ചിലിറങ്ങാനായി അഹാന അണിഞ്ഞത്. താരത്തിന്റെ ഗ്ലാമസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഫ്ളോറൽ പ്രിന്റ് വരുന്ന വസ്ത്രവും അഹാനയുടെ ഗോവൻ വാർഡ്രോബിലുണ്ട്.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Ahaana krishna in goa hot photos outfits fashion