ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.
നാലു വർഷങ്ങൾക്ക് ശേഷം അഹാന കൃഷ്ണ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അടി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി അഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. എത്നിക്ക് സൽവാറുകളാണ് തന്റെ പ്രമോഷനായി താരം തിരഞ്ഞെടുത്തത്.
കോട്ടൻ മെറ്റീരിയലിൽ ഒരുക്കിയ സൽവാർ ധരിച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പച്ച നിറത്തിലുള്ള ദുപ്പട്ട വരുന്ന സൽവാറിൽ ഫ്ളോറൽ പ്രിന്റുകളുണ്ട്. ശിൽപി ഹാൻഡ് ക്രാഫ്റ്റ്സ് എന്ന സൈറ്റിൽ നിന്നാണ് അഹാന സൽവാർ തിരഞ്ഞെടുത്തത്. 3,060 രൂപയാണ് സൽവാറിന്റെ വില. സിൽവർ മെറ്റൽ ആഭരണങ്ങളാണ് സൽവാറിനൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമാണ് അടി. വിഷു റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ‘മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.