scorecardresearch

അഹാനയുടെ പിറന്നാള്‍ കേക്കിന്റെ പ്രത്യേകത എന്തെന്നറിയാമോ?

ആഘോഷ ചിത്രങ്ങളില്‍ ആരാധകരുടെ കണ്ണുടക്കിയത് അഹാനയുടെ പിറന്നാള്‍ കേക്കിലേയ്ക്കാണ്

ആഘോഷ ചിത്രങ്ങളില്‍ ആരാധകരുടെ കണ്ണുടക്കിയത് അഹാനയുടെ പിറന്നാള്‍ കേക്കിലേയ്ക്കാണ്

author-image
Lifestyle Desk
New Update
Ahaana krishna, Birthday cake, Photo

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി തന്റെ സന്തോഷ നിമിഷങ്ങൾ അഹാന പങ്കു വയ്ക്കാറുണ്ട്.27 -ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് അഹാന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

ചിത്രങ്ങളില്‍ ആരാധകരുടെ കണ്ണുടക്കിയത് അഹാനയുടെ പിറന്നാള്‍ കേക്കിലേയ്ക്കാണ്. കാരണം ,താരം ആഘോഷം കുറച്ചു വ്യത്യസ്തമാക്കാനായി തന്റെ ഒന്നാം പിറന്നാളിനു മുറിച്ച് അതെ കെക്കിന്റെ ഡിസൈനാണ് 27 -ാം പിറന്നാളിനായി തിരഞ്ഞെടുത്തത്.

publive-image
publive-image

ടെഡിബെയറിന്റെ ആകൃതിയിലുളള കേക്ക് ഉണ്ടാക്കി നല്‍കിയത് 'മിയാസ് കപ്പ്‌കേക്ക്' എന്ന ബേക്കിങ്ങ് ഹൗസാണ്. അഹാനയുടെ പ്രശയ്ത തോന്നല്‍ കേക്കു ഇവര്‍ തന്നെയാണ് ഒരുക്കിയത്.

publive-image

അമ്മ സിന്ധു കൃഷ്ണ കേക്കു മുറിച്ചപ്പോള്‍ അണിഞ്ഞത് അഹാനയുടെ ഒന്നാം പിറന്നാളിനു ധരിച്ച് സാരിയായിരുന്നു. ഇതു തനിക്കു വലിയ സര്‍പ്രൈസായി പോയെന്നു അഹാന പോസ്റ്റിനു താഴെയുളള അടിക്കുറിപ്പില്‍ പറഞ്ഞു.മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.തന്റെ യൂട്യൂബ് ചാനലിൽ പിറന്നാൾ സ്പെഷ്യൽ വിഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

Advertisment

അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Birthday Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: