ലണ്ടന്‍: ഫിറ്റ് ആയിരിക്കാനായി നമ്മള്‍ ജീവിതത്തില്‍ വ്യായാമങ്ങളും ആരോഗ്യകരമായ ജീവിതരീതികളും പിന്തുടരാറുണ്ട്. പോരാത്തതിന് ഭക്ഷണത്തിലും വെളളത്തിലും ഏറെ കരുതലും കാണിക്കും. എന്നാല്‍ വ്യത്യസ്തമായൊരു ശൈലിയിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നയാളാണ് ബ്രിട്ടന്‍ സ്വദേശിയായ ഡൈവ് മുര്‍ഫി. കഴിഞ്ഞ ആറ് വര്‍ഷമായി ആരോഗ്യം കാത്തു സൂക്ഷിക്കാനായി ഇയാള്‍ സ്വന്തം മൂത്രമാണ് കുടിക്കാറുളളത്. തന്റെ ജീവിതത്തില്‍ ആരോഗ്യകരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഈ രീതി സഹായകമായെന്നാണ് മുര്‍ഫിയുടെ അവകാശവാദം.

ആസ്ത്മ അടക്കമുളള രോഗങ്ങള്‍ തനിക്ക് ഉണ്ടായിരുന്നെന്നും എന്നാല്‍ 2011 മുതല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ ഇതൊക്കെ മാറിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ ഭാരം 50 കിലോഗ്രാമായി സൂക്ഷിക്കാനും ഇത് സഹായകമാകുന്നു.

കൂടാതെ മുര്‍ഫി മൂത്രം കൊണ്ട് കുളിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്യുന്നു. മുഖത്തെ ചുളിവുകളും പാടുകളും മാറാന്‍ ഇതിനേക്കാള്‍ മികച്ച വഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മൂത്രത്തെ കുറിച്ചുളള തെറ്റായ ധാരണകള്‍ ഒഴിവാക്കി ഇത് തെറാപ്പിയുടെ ഭാഗമാക്കിയാല്‍ ജീവിത്തതില്‍ നല്ല മാറ്റങ്ങള്‍ കാണാനാകാമെന്ന് അദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ