ഏതു തരം വസ്ത്രങ്ങളിലും അതിസുന്ദരിയായി കാണപ്പെടുന്ന ഒരു അഭിനേത്രിയാണ് അതിഥി റാവു ഹൈദരി. പ്രശസ്ത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ ചിത്രങ്ങള്‍ അടുത്തിടെ ‘ഹെലോ’ മാഗസിന്‍ ഫൊട്ടോ രൂപത്തില്‍ പുതു ജീവന്‍ നല്‍കിയപ്പോള്‍ അതിന് മോഡലായത് അതിഥിയായിരുന്നു.
ഓരോ ഫൊട്ടോയും നോക്കുമ്പോഴും രവി വര്‍മ്മ ചിത്രമേതാണ് അതിഥി മോഡലായ ചിത്രം ഏതാണ് എന്ന് കണ്ടു പിടിക്കാന്‍ പ്രയാസമാണ്. അത്ര ഭംഗിയും പൂര്‍ണതയുമാണ് ആ ചിത്രങ്ങള്‍ക്ക്. ഒരുവേള, അതിഥിയെ മനസില്‍ കണ്ടുകൊണ്ടാണോ രവി വര്‍മ്മ ഈ ചിത്രങ്ങള്‍ വരച്ചതെന്നു പോലും തോന്നും.
നിലാ വെളിച്ചത്തിലെ രാധയും പൂജയ്ക്കായി പോകുന്ന സ്ത്രീയുമെല്ലാം വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ അതിഥി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.