Latest News

ഞാൻ ആറു നേരം ഭക്ഷണം കഴിക്കും; തന്റെ ഡയറ്റ് രഹസ്യം തുറന്നു പറഞ്ഞ് താപ്സി

തന്റെ ഡയറ്റ് പ്ലാനിനെ കുറിച്ച് നടി താപ്സി പന്നു

Taapsee Pannu diet, Taapsee Pannu carbs,Taapsee Pannu munmun ganeriwal, rashmi rocket diet taapsee, taapsee news

ഫിറ്റ്നസ്സ് കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായ നായികമാരിൽ ഒരാളാണ് തപ്സി പന്നു. ‘രശ്മി റോക്കറ്റ്’ എന്ന ചിത്രത്തിൽ ഒരു അത്‌ലറ്റിന്റെ വേഷം ചെയ്യുന്ന താപ്സി തന്റെ ഡയറ്റിലും ഏറെ ശ്രദ്ധാലുവാണ് ഇപ്പോൾ. കഥാപാത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തന്റെ ഭക്ഷണരീതിയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താപ്സി.

പോഷകാഹാര വിദഗ്ധയായ മുൺമുൺ ഗനേരിവാളിന്റെ ഡയറ്റ് പ്ലാനാണ് താനിപ്പോൾ പിൻതുടരുന്നതെന്നും മോശം മെറ്റബോളിസത്തെ മറികടക്കാൻ അതു തന്നെ സഹായിച്ചെന്നും താപ്സി പറയുന്നു. ‘ദ ബെല്ലി ആൻഡ് ബ്രെയിൻ ഡയറ്റ്’ (വയറിനും തലച്ചോറിനുമുള്ള ഡയറ്റ്) എന്നാണ് താപ്സി ഈ ഡയറ്റ് പ്ലാനിനെ വിശേഷിപ്പിക്കുന്നത്.

“ഒരു അത്‌ലറ്റിന് വേണ്ട ശരീരം നൈസർഗികമായി ഉണ്ടാവാൻ ആ ഡയറ്റ് പ്ലാനെന്നെ സഹായിച്ചു. ഡയറ്റ് എന്ന ആശയത്തെ കുറിച്ചുള്ള സകല്യ മിഥ്യകളും തകർക്കുന്ന ഒരു ഡയറ്റ് പ്ലാനാണിത്. ഞാൻ ഒരു ദിവസം ആറ് തവണ ഭക്ഷണം കഴിക്കുന്നു, മാത്രമല്ല എന്റെ എല്ലാ ഭക്ഷണത്തിലും കാർബോഹൈഡ്രേറ്റ്സുമുണ്ട്. മുൺമൂണിന്റെ ഡയറ്റ് പ്ലാൻ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇപ്പോൾ മുന്നോട്ട് പോവുന്നത്,” താപ്സി പറയുന്നു.

“രശ്മി റോക്കറ്റ് എന്ന ചിത്രത്തിനായി താപ്‌സി മെലിഞ്ഞും കായികക്ഷമതയുള്ളയാളും ഉറച്ച പേശികളുമുള്ള ആളാവേണ്ടതുണ്ട്. അതിനാൽ, ഞാൻ താപ്സിയുടെ ഭക്ഷണം അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ഡയറ്റ് പ്രകാരം തപ്സി, മധുരക്കിഴങ്ങ്, മുട്ട, ജോവർ റോട്ടി (മണിച്ചോളം കൊണ്ടുള്ള റോട്ടി) എന്നിവ കഴിച്ചാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. അവൾക്ക് ആവശ്യമായ പ്രോട്ടീനും ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് ലഭിക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും,” മുൺമുൺ ഗനേരിവാൾ പറയുന്നു.

ഉച്ചഭക്ഷണത്തിൽ ചോറും ഒരു ബൗൾ തൈരും കുറച്ച് പച്ചക്കറികളും ഉൾപ്പെടുന്നു. അത്താഴത്തിന്, ഓർഗാനിക് മാംസവും മത്സ്യവും മണിച്ചോളമോ ബാർലിയോ കഴിക്കും. “അപ്പപ്പോൾ പാകം ചെയ്തെടുക്കുന്ന ഭക്ഷണമാണ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എള്ളെണ്ണയാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. പരമ്പരാഗതമായ രീതിയിൽ സംസ്കരിച്ചെടുക്കുന്ന നെയ്യ് താപ്സിയ്ക്ക് ഏറെയിഷ്ടമാണ്, അതിനാൽ അവളുടെ ഡയറ്റ് പ്ലാനിൽ ഞാൻ ശുദ്ധമായ നെയ്യും ഉൾപ്പെടുത്തുന്നു,” മുൺമുൺ വ്യക്തമാക്കുന്നു.

താപ്സി കാപ്പിയുടെ ആരാധികയായതിനാൽ വിദഗ്ധ താരത്തിന്റെ ഡയറ്റിനൊപ്പം രണ്ട് ഗ്രീൻ കോഫിയും ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് മുൺമുൺ. “ജങ്ക് ഫുഡിനു പകരം കാപ്പിയ്ക്കൊപ്പം വറുത്ത നിലക്കടലയാണ് താപ്സിയ്ക്ക് നിർദേശിച്ചിരിക്കുന്നത്. ദിവസം മുഴുവൻ ഇടവേളകളിൽ താപ്സി ധാരാളം വെള്ളം കുടിക്കുന്നതുകൊണ്ട് മെറ്റബോളിസം നന്നായിരിക്കും. വ്യായാമത്തിന് ശേഷം പഴം കഴിക്കുന്നതും ഡയറ്റിന്റെ ഭാഗമാണ്.”

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Actress taapsee pannu carbs diet munmun ganeriwal fitness

The moderation of comments is automated and not cleared manually by malayalam.indianexpress.com