/indian-express-malayalam/media/media_files/2026/01/16/shruthi-hassan-hair-care-fi-1-2026-01-16-14-02-48.jpg)
ശ്രുതി ഹാസൻ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും ശ്രദ്ധേയയാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ആരാധകരുടെ കണ്ണിലുടക്കുന്നത് കട്ടക്കറുപ്പൻ മുടിയഴകാണ്. ഒറ്റക്കാഴ്ചയിൽ അത് നാച്യുറലല്ല എന്ന് തോന്നിയേക്കാം. എന്നാൽ ഇത് തൻ്റെ സ്വാഭാവിക മുടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി ഹാസൻ. അടുത്തിടെ 'ദി രൺവീർ ഷോ' എന്ന പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് തന്റെ കരുത്തുറ്റ മുടിയുടെ രഹസ്യം പങ്കുവെച്ചത്.
Also Read:അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം
ആരോഗ്യമുള്ള മുടി എങ്ങനെ നിലനിർത്തുന്നു എന്ന അവതാരകൻ രൺവീർ അലഹാബാദിയയുടെ ചോദ്യത്തിന്, ഒരു ലളിതമായ ചേരുവയിലാണ് ഇതിന്റെയെല്ലാം രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് ശ്രുതി മറുപടി നൽകി. "ഇത് എന്റെ മുടിയുടെ സ്വാഭാവികമായ നിറമാണ്. ഞാൻ എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ, അതും പ്രധാനമായും എള്ളെണ്ണ. എന്റെ താല്പര്യം അനുസരിച്ച് എള്ളെണ്ണ വെളിച്ചെണ്ണയുമായോ അല്ലെങ്കിൽ ബദാം ഓയിലുമായോ മിക്സ് ചെയ്ത് ഉപയോഗിക്കും. അടിസ്ഥാനപരമായി എള്ളെണ്ണ എന്റെ മുടിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്," ശ്രുതി പറഞ്ഞു.
Also Read: മുടി കറുപ്പിക്കാം ഒപ്പം കൊഴിച്ചിൽ തടയാം, 2 സ്പൂൺ കാപ്പിപ്പൊടി മതി
താൻ എങ്ങനെയാണ് മുടിയിൽ എണ്ണ ഉപയോഗിക്കുന്നതെന്നും ശ്രുതി വ്യക്തമാക്കി. "ഓരോ തവണ മുടി കഴുകുന്നതിന് മുൻപും ഞാൻ എണ്ണ തേക്കാറുണ്ട്. ദിവസവും മുടി കഴുകുന്ന ശീലം എനിക്കില്ല, അത് നല്ലതുമല്ല. അതുകൊണ്ട് ഷൂട്ടിംഗ് ഉണ്ടെങ്കിൽ തലേദിവസം രാത്രി മുടിയിൽ എണ്ണ പുരട്ടി ഉറങ്ങും. രാവിലെ എഴുന്നേറ്റ് മുടി കഴുകി സെറ്റിലേക്ക് പോകും." ശ്രുതിയെ സംബന്ധിച്ചിടത്തോളം എണ്ണ തേക്കുന്നത് വെറുമൊരു ബ്യൂട്ടി ടിപ്പ് മാത്രമല്ല, അതൊരു സ്വയം പരിചരണ രീതി കൂടിയാണ്. "ഈ എണ്ണ എന്റെ രക്ഷകനാണ്," ശ്രുതി പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
Also Read: ഇവയിലൊന്ന് മതി, മുടിയഴകിന് ഇനി സ്പാ ചെയ്യേണ്ട
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏറെ ഗുണങ്ങളുണ്ടെങ്കിലും ഇത് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ ആവശ്യമാണ്. "അലർജി ഉള്ളവർ ഇത് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നടത്തണം. കൂടാതെ, അമിതമായി ഉപയോഗിക്കുകയും ശരിയായി കഴുകിക്കളയാതിരിക്കുകയും ചെയ്താൽ തലയോട്ടിയിലെ സുഷിരങ്ങൾ അടയാൻ സാധ്യതയുണ്ട്" എന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. റൂബൻ ഭാസിൻ പാസി മുന്നറിയിപ്പ് നൽകുന്നു. രണ്ടാഴ്ചയിലൊരിക്കൽ ഷാംപൂ ചെയ്യുന്നതിന് മുൻപ് ഇത് ഉപയോഗിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. രാത്രി മുഴുവൻ എണ്ണ തലയിൽ വയ്ക്കുന്നത് അത്ര നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: തിളക്കമുള്ളതും കട്ടിയുള്ളതുമായ മുടിക്ക് ഖുശ്ബുവിൻ്റെ സീക്രട്ട് ഹെയർ പാക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us