നടിയെന്ന നിലയിലും ഗായികയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച താരമാണ് രമ്യ നമ്പീശൻ. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്.
സാരിയിൽ കിടിലൻ ഗെറ്റപ്പിലാണ് താരമുളളത്. അതിസുന്ദരിയായ രമ്യയെയാണ് ചിത്രങ്ങളിൽ കാണാനാവുക. ഭാവന മേനോൻ, ദീപ്തി വിധുപ്രതാപ്, വിജയ് യേശുദാസ് തുടങ്ങിയവർ താരത്തിന്റെ ഫൊട്ടോകൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘സുന്ദരി തങ്കച്ചി’ എന്നായിരുന്നു വിജയ് യേശുദാസിന്റെ കമന്റ്.
ഏതാനും ദിവസം മുൻപും സാരിയിൽ വ്യത്യസ്ത ലുക്കിലുളള ചിത്രങ്ങൾ രമ്യ ഷെയർ ചെയ്തിരുന്നു.
ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശൻ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Read More: സിംപിൾ സാരിക്കൊപ്പം ഡിസൈനർ ബ്ലൗസ്; ക്യൂട്ട് ലുക്കിൽ രമ്യ നമ്പീശൻ