/indian-express-malayalam/media/media_files/2026/01/29/priyanka-chopra-lipcare-fi-2026-01-29-15-16-51.jpg)
പ്രിയങ്ക ചോപ്ര | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ചർമ്മസംരക്ഷണ ദിനചര്യയിൽ മുഖത്തിന് നൽകുന്ന അമിത പ്രാധാന്യം പലപ്പോഴും ചുണ്ടുകൾക്ക് ലഭിക്കാറില്ല. മുഖത്തെ ഏറ്റവും മൃദുവായ ഭാഗമാണെങ്കിലും, പലരും ചുണ്ടുകളുടെ സംരക്ഷണം അവഗണിക്കാറാണ് പതിവ്. എന്നാൽ, കൃത്യമായ പരിചരണവും ഈർപ്പവും നൽകിയാൽ മാത്രമേ മേക്കപ്പിന്റെ സഹായമില്ലാതെ തന്നെ ചുണ്ടുകൾക്ക് സ്വാഭാവിക ഭംഗിയും തിളക്കവും നിലനിർത്താൻ സാധിക്കൂ എന്ന് പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ ഗുപ്ത ഓർമ്മിപ്പിക്കുന്നു.
Also Read: ഒരു സ്പൂൺ തേൻ മതി, ഇനി ബ്ലാക്ക്ഹെസ്ഡ് വില്ലനാകില്ല
ചുണ്ടുകൾ വിണ്ടുകീറുന്നതും കറുപ്പ് നിറം ബാധിക്കുന്നതും ഒഴിവാക്കാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങളാണ് ഏറ്റവും ഉചിതം. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്റെ മനോഹരമായ ചുണ്ടുകളുടെ രഹസ്യമായി പങ്കുവെക്കുന്ന ഒരു ലിപ് സ്ക്രബ് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.
Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം
ചേരുവകൾ
- പിങ്ക് സോൾട്ട്
- റോസ് വാട്ടർ
- ഗ്ലിസറിൻ
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് പിങ്ക് സോൾട്ടെടുക്കാം. അതിലേയ്ക്ക് റോസ് വാട്ടറും, ഗ്ലിസറിനും ചേർത്തിളക്കിയെടുക്കാം.
Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്
ഉപയോഗിക്കേണ്ടവിധം
തയ്യാറാക്കിയ ലിപ് സ്ക്രബ് വിരൽ ഉപയോഗിച്ച് ചുണ്ടിൽ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യാം. 5 മിനിറ്റ് മസാജ് ചെയ്തതിനു ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കാം.
അമിതമായ സ്ക്രബ്ബിംഗ് ചുണ്ടുകളെ വരണ്ടതാക്കാനും രക്തസ്രാവമുണ്ടാക്കാനും സാധ്യതയുള്ളതിനാൽ ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: മുഖക്കുരുവിനും ചർമ്മ പ്രശ്നങ്ങൾക്കും പ്രകൃതിദത്ത പരിഹാരം; മുറ്റത്തു നിൽക്കുന്ന ഈ ഇല ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us