നിലപാടുകളുടെ കാര്യത്തില്‍ മാത്രമല്ല സ്റ്റൈലിന്റെ കാര്യത്തിലും പാര്‍വ്വതി എപ്പോഴും വ്യത്യസ്തയാണ്. പാര്‍വ്വതിയുടെ വലിയ വട്ടക്കണ്ണടയും വസ്ത്രധാരണവും വലിയ മൂക്കുത്തിയും ഇടയ്ക്കിടെ മാറുന്ന മുടിയുടെ സ്റ്റൈലുകളുമെല്ലാം എന്നും വാര്‍ത്തകളാണ്.

പല ചിത്രങ്ങളിലും പല ഹെയര്‍സ്‌റ്റൈലുകളുമായി പാര്‍വ്വതി എത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിലെ സെയ്‌റ എന്ന കഥാപാത്രത്തിന്റെ ബോയ്കട്ടും, ചാര്‍ളിയിലെ ടെസയുടെ ചുരുളന്‍ മുടിയും ഒക്കെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

#Parvathy #Follow @cine_media_promotions

A post shared by Cine Media Promotions (@cine_media_promotions) on

#Parvathy

A post shared by 10G Media (@10gmedia) on

ഇപ്പോള്‍ പുതിയൊരു ഹെയര്‍ സ്റ്റൈലുമായി പാര്‍വ്വതി എത്തിയിരിക്കുകയാണ്. പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് കന്ത മൊത്വാനിയാണ് പാര്‍വ്വതിയുടെ പുതിയ ഹെയര്‍സ്റ്റൈല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇതെന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ