മലയാളത്തിൽനിന്നും തമിഴകത്തെത്തി ലേഡി സൂപ്പർ സ്റ്റാറായി മാറിയ നായികയാണ് നയൻതാര. പൊതുപരിപാടികളിൽ സാധാരണ നയൻതാരയെ കാണാറില്ല. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലും നയൻതാര പങ്കെടുക്കാറില്ല. അവാർഡ്ദാന ചടങ്ങുകളിൽ മാത്രമാണ് ആരാധകർക്ക് പലപ്പോഴും താരത്തെ കാണാൻ ഭാഗ്യം ലഭിക്കാറുളളത്. അതിനാൽതന്നെ ആരാധകരുടെ മനം കവരുന്ന വിധത്തിൽ അവാർഡ്ദാന ചടങ്ങുകളിലായിരിക്കും അവരുടെ പ്രിയപ്പെട്ട നയൻസ് എത്തുക.

മറ്റു നടികളിൽനിന്നും നയൻതാരയെ പലപ്പോഴും അവാർഡ്ദാന ചടങ്ങുകളിൽ വ്യത്യസ്തയാക്കുന്നത് താരത്തിന്റെ ഫാഷൻസെൻസാണ്. ചിലപ്പോൾ മോഡേൺ വേഷത്തിലാണെങ്കിൽ ചിലപ്പോൾ തനി നാടൻ വേഷത്തിലായിരിക്കും നയൻതാര എത്തുക. സമീപകാലത്തായി സാരിയാണ് നയൻതാര കൂടുതലും അവാർഡ്ദാന നിശകളിൽ ധരിക്കുന്നത്. അതിൽതന്നെ വ്യത്യസ്തത പുലർത്തും. വളരെ സിംപിളായിരിക്കും മേക്കപ്. നയൻതാരയ്ക്ക് തന്റേതായ ബ്യൂട്ടി സെൻസുണ്ടെന്ന് പൊതുവേ പറയപ്പെടുന്നതും താരത്തിന്റെ അവാർഡ്ദാന ചടങ്ങുകളിലെ വസ്ത്രധാരണവും മേക്കപ്പും കൊണ്ടാണ്. വസ്ത്രത്തിന് അനുയോജ്യമായ വിധത്തിലായിരിക്കും ഹെയർസ്റ്റൈൽ

ആദ്യകാലത്തൊക്കെ ചുരിദാർ ആയിരുന്നു അവാർഡ്ദാന ചടങ്ങുകളിലെത്തുമ്പോൾ നയൻതാര ധരിക്കാറുണ്ടായിരുന്നത്. പിന്നീട് അത് സാരിയിലേക്ക് മാറി. ഇതിനിടയിൽ മോഡേൺ വേഷങ്ങളും നയൻതാര പരീക്ഷിക്കാറുണ്ട്. നയൻതാര വിവിധ അവാർഡ്ദാന ചടങ്ങുകളിൽ എത്തിയപ്പോഴുളള ചിത്രങ്ങളിലൂടെ…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ