/indian-express-malayalam/media/media_files/2026/01/11/nadiya-moidu-2026-01-11-17-49-28.jpg)
നദിയ മൊയ്തു | ഫൊട്ടോ: ഇൻസ്റ്റഗ്രാം
തെന്നിന്ത്യയുടെ പ്രിയ താരമാണ് നദിയ മൊയ്തു. പ്രായം 58 ൽ എത്തിനിൽക്കുമ്പോഴും താരത്തിന്റെ മുഖസൗന്ദര്യത്തിന് യാതൊരു മങ്ങലുമേറ്റിട്ടില്ല. നദിയ മൊയ്തുവിനെ തിളക്കത്തോടെയും യുവത്വത്തോടെയും നിലനിർത്തുന്ന സൗന്ദര്യ രഹസ്യം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. രണ്ടു ഫെയ്സ്‌മാസ്ക്കുകളാണ് നടിയുടെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം.
Also Read: പത്തു മിനിറ്റിൽ പാർട്ടി ഗ്ലോ നേടാം, ഈ 3 ചേരുവ മതി
തൈര്, നാരങ്ങ, തേൻ എന്നിവ ചേർത്ത ഫെയ്സ്‌മാസ്ക്കാണ് ആദ്യത്തേത്. ഈ ഫെയ്സ്‌മാസ്ക് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഈ രണ്ട് ഫെയ്‌സ്‌മാസ്കുകൾ ഉപയോഗിച്ചാൽ ചർമ്മത്തിന് പുതുമയും തിളക്കവും കിട്ടും.
ചേരുവകൾ
- തൈര് - 2 ടീസ്പൂൺ
- നാരങ്ങാനീര് - 1 ടീസ്പൂൺ
- തേൻ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങാനീര്, ആവശ്യമായ അളവിൽ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക.
Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം
മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർത്ത ഫെയ്സ്‌മാസ്ക്
ഈ ഫെയ്സ്‌മാസ്ക് അധിക എണ്ണമയം നിയന്ത്രിക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.
Also Read: തിളങ്ങുന്ന ചർമ്മത്തിനായി ഐസ് വാട്ടർ തെറാപ്പി, 15 ദിവസം സ്ഥിരമായി ചെയ്താൽ എന്ത് സംഭവിക്കും?
ചേരുവകൾ
- മുൾട്ടാണി മിട്ടി - 2 ടീസ്പൂൺ
- റോസ് വാട്ടർ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 ടീസ്പൂൺ മുൾട്ടാനി മിട്ടി എടുത്ത്, ആവശ്യമായ അളവിൽ റോസ് വാട്ടർ ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മുഖം നന്നായി കഴുകി തുടച്ചശേഷം ഈ മാസ്ക് മുഖത്ത് തുല്യമായി പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കരുവാളിപ്പ് മാറി ചർമ്മം തിളങ്ങാൻ ഇനി പാർലറിൽ പോകേണ്ട, ഈ കൂട്ട് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us