scorecardresearch

അടുക്കളയിലുണ്ട് തിളക്കമുള്ള ചർമ്മത്തിന് വഴി, മൃണാൽ താക്കൂറിന്റെ പൊടിക്കൈ ട്രൈ ചെയ്യൂ

പാരമ്പര്യമായി മുത്തശ്ശിയിൽ നിന്നും ലഭിച്ച ചർമ്മ പരിചരണ നിർദ്ദേശങ്ങളാണ് മൃണാൾ തൻ്റെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്

പാരമ്പര്യമായി മുത്തശ്ശിയിൽ നിന്നും ലഭിച്ച ചർമ്മ പരിചരണ നിർദ്ദേശങ്ങളാണ് മൃണാൾ തൻ്റെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്

author-image
Lifestyle Desk
New Update
Mrunal Thakur Skin Care

മൃണാൾ താക്കൂർ | ഫൊട്ടോ: ഇൻസ്റ്റഗ്രാം

ക്ലെൻസിംഗ്, ടോണിംഗ്, മോയിസ്ചറൈസിംഗ് തുടങ്ങിയ ചർമ്മ സംരക്ഷണ രീതികൾ എല്ലാവർക്കും പിന്തുടരാമെങ്കിലും, സെൻസിറ്റീവ് ചർമ്മമുള്ളവർ മുഖത്ത് എന്തും പ്രയോഗിക്കുന്നതിന് മുമ്പ് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാ ഉൽപ്പന്നങ്ങളും സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാകണമെന്നില്ല; ചിലത് ചർമ്മത്തിൽ തടിപ്പുകൾ, മുഖക്കുരു, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Advertisment

Also Read: പ്രായം തോൽക്കും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ

എന്നാൽ നിങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ഫേസ് മാസ്ക്കുകൾ ഇഷ്ടമാണെങ്കിൽ, സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമായ ഒന്ന് തിരയുകയാണെങ്കിൽ, നടി മൃണാൽ താക്കൂർ പങ്കുവച്ച തേനും പഞ്ചസാരയും ചേർത്തുള്ള ഈ മാസ്ക് പരീക്ഷിക്കാവുന്നതാണ്.

ട്വീക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ മൃണാൽ പറയുന്നുത് “അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് അതിൽ കാണുന്ന പഴങ്ങളോ തക്കാളിയോ തേനോ എന്തുതന്നെയായാലും അത് മുഖത്ത് പ്രയോഗിക്കുന്നതാണ് ഏറ്റവും നല്ല കാര്യമെന്ന് എന്റെ മുത്തശ്ശി പറഞ്ഞുതരുന്നത് ഞാൻ ഓർക്കുന്നു.”

Also Read: തിളങ്ങുന്ന ചർമ്മത്തിനായി ഐസ് വാട്ടർ തെറാപ്പി, 15 ദിവസം സ്ഥിരമായി ചെയ്താൽ എന്ത് സംഭവിക്കും?

മൃണാളിൻ്റെ ഫെയ്സ്മാസ്ക് 

ചേരുവകൾ

  • തേൻ
  • പഞ്ചസാര

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ തേൻ എടുക്കുക.
  • അതിലേക്ക് 1 ടേബിൾസ്പൂൺ ബ്രൗൺ ഷുഗർ ചേർക്കാം. "ബ്രൗൺ ഷുഗറിന് പകരം വെളുത്ത പഞ്ചസാരയും ഉപയോഗിക്കാം," മൃണാൽ പറഞ്ഞു.
  • ഇത് നന്നായി കലർത്തി മുഖത്ത് പുരട്ടാം.
  • വിരലുകൾ ഉപയോഗിച്ച് മിശ്രിതം മുഖത്ത് മൃദുവായി തടവാം. പഞ്ചസാര പോലുള്ളവ ഉപയോഗിക്കുമ്പോൾ ചർമ്മത്തിന് പോറലേൽക്കാത്ത വിധം വളരെ സാവധാനം വേണം ചെയ്യാൻ.

Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം

“ഇതൊരു സ്ക്രബ്ബായി ഉപയോഗിക്കാം. അല്പം ഒട്ടിപ്പിടിക്കുന്നതാണെന്ന് എനിക്കറിയാം, പക്ഷേ വിശ്വസിക്കൂ, ഇത് നൽകുന്ന ഫലം മികച്ചതാണ്,” താനും സഹോദരിയും സ്ഥിരമായി പിന്തുടരുന്ന ചർമ്മ സംരക്ഷണ രീതിയാണിതെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പറയുന്നു.

Also Read: പാടുകളും ചുളിവുകളും ഇല്ലാത്ത തൻ്റെ ചർമ്മത്തിന്റെ രഹസ്യം വെളിപ്പെടുത്തി നദിയ മൊയ്തു 

സ്ക്രബ്ബ് ചെയ്തതിനു ശേഷം ചർമ്മത്തിന് തണുപ്പേകാൻ കറ്റാർവാഴ  ഉപയോഗിക്കാനും മൃണാൾ നിർദ്ദേശിക്കുന്നു. “കറ്റാർവാഴയുടെ ഇല എടുത്ത് ഒരു മിനിറ്റ് ചർമ്മത്തിൽ തടവാം. അതിനുശേഷം ഒരു ടിഷ്യു ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കാം. വീട്ടിലാണെങ്കിൽ അത് മുഖത്ത് തന്നെ വയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കാം.”

കറ്റാർവാഴ ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും.

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: മുഖം കണ്ണാടി പോലെ തിളങ്ങാൻ ഈ ഒരു വിദ്യ മതി

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: