scorecardresearch
Latest News

മൗനി റായിയുടെ ഈ സ്റ്റെലിഷ് ഡ്രസ്സിന്റെ വിലയറിയാമോ?

ഡിസൈനർ അനുരാധ ഖുറാനയുടെ അനുകി ബ്രാൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് മൗനി അണിഞ്ഞത്

Mouni Roy, Mouni Roy latest pics, Mouni Roy husband, Mouni Roy fashion

മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റായ്. ‘നാഗീൻ’ എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി. അതുമാത്രമല്ല, മൗനിയുടെ കേരള ബന്ധം. മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാരും മലയാളിയാണ്. ജനുവരി 27 ന് ഗോവയിൽ വെച്ചായിരുന്നു മൗനിയുടെയുടെയും സൂരജിന്റെയും വിവാഹം. ദുബായിൽ ബാങ്കറായി ജോലി ചെയ്യുകയാണ് സൂരജ് നമ്പ്യാർ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മൗനി ഇടയ്ക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മൗനിയുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ പലപ്പോഴും ഫാഷൻ ലോകത്തും ശ്രദ്ധ നേടാറുണ്ട്. മൗനി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ മൗനി ധരിച്ച ഡ്രസ്സും ഏറെ ആകർഷകമാണ്. ഡിസൈനർ അനുരാധ ഖുറാനയുടെ അനുകി ബ്രാൻഡാണ് മൗനി അണിഞ്ഞത്. 5800 രൂപയാണ് ഈ ഡ്രസ്സിന്റെ വില.

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Actress mouni roy wearing anuki dress price