മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ, സാരിയുടുത്തുള്ള പുതിയ ചിത്രങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുടെ സാരിയാണ് മിയ ഉടുത്തിരിക്കുന്നത്. “നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ, അമ്മയുടെ അലമാരയിൽ നിന്ന് മോഷ്ടിക്കാനുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ട്..എല്ലാ പെൺകുട്ടികളും ഒരു തവണയെങ്കിലും അത് ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു .. അമ്മയുടെ 15 വർഷം പഴക്കമുള്ള സാരി ഉപയോഗിച്ചുള്ള എന്റെ ഏറ്റവും പുതിയ ലുക്കിതാ” എന്ന അടിക്കുറിപ്പോടെയാണ് മിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also read: സൈമ അവാർഡ് നിശയിൽ ഗ്ലാമർ ലുക്കിൽ മലയാളി താരങ്ങളും; ചിത്രങ്ങൾ
ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും മിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോ മിയ ഷെയർ ചെയ്തിരുന്നു.
ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും മിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.