ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.
ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര നന്ദൻ. മഞ്ഞ ഗൗണിൽ അതിസുന്ദരിയയാണ് മീരയെ കാണാനാവുക.
Also Read: സഹോദരന്റെ വിവാഹചടങ്ങിൽ തിളങ്ങി അമല പോൾ; ചിത്രങ്ങൾ
നേരത്തെ മോഡേൺ വസ്ത്രധാരണത്തിന്റെ പേരിൽ മീര സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നൽകിയത്. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നായിരുന്നു വിമർശകരോട് മീര പറഞ്ഞത്.