ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടിമാരിൽ ഒരാളാണ് കനിഹ. എത്ര തിരക്കിലും വ്യായാമം ചെയ്യാനുള്ള സമയം കണ്ടെത്താൻ താരം മടിക്കാറില്ല. ലോക്‌ഡൗൺ കാലത്തും വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വർക്ക് ഔട്ട് വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

വലിയ ഭക്ഷണപ്രേമിയാണ് താനെന്നും അതിനാൽ തന്നെ ഡയറ്റിംഗ് പോലുള്ള കാര്യങ്ങളോട് താൽപ്പര്യമില്ലെന്നുമാണ് താരം പറയുന്നത്. “ഞാനൊരു ഫുഡിയാണ്.​ ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിക്കും. മനസു നിറയും വരെ ഭക്ഷണം കഴിക്കും. പിന്നീട് വർക്ക് ഔട്ട് ചെയ്യുകയാണ് പതിവ്,” കനിഹ പറയുന്നു. ഇന്ത്യൻ​ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിക്കുകയായിരുന്നു താരം.

എന്താണ് കനിഹയുടെ സൗന്ദര്യരഹസ്യം എന്ന ചോദ്യത്തിനും താരം ഉത്തരമേകി. “ഒരുപാട് വെള്ളം കുടിക്കും. സമയം പോലെ കടലമാവ്, മഞ്ഞൾപൊടി, ചന്ദനം ഒക്കെ മുഖത്തിടാറുണ്ട്.”

View this post on Instagram

Smile it brightens you and the people around you. #kaniha

A post shared by Kaniha (@kaniha_official) on

View this post on Instagram

"There are no boundaries in my life Only Horizons."

A post shared by Kaniha (@kaniha_official) on

Read more: കോവിഡ് പ്രതിരോധം: കേരളത്തിനു കയ്യടിച്ച് നടി കനിഹ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook