scorecardresearch

തിളക്കമുള്ള ചർമ്മത്തിന് വെറും മൂന്ന് കാര്യങ്ങൾ മാത്രം; സ്കിൻകെയർ രഹസ്യം വെളിപ്പെടുത്തി ദീപിക പദുകോൺ

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ താരങ്ങൾ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ആരാധകർക്ക് കൗതുകമാണ്. അവർക്കായി ദീപിക തൻ്റെ യഥാർത്ഥ ചർമ്മ പരിചരണ രീതി പങ്കുവച്ചു

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ താരങ്ങൾ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ആരാധകർക്ക് കൗതുകമാണ്. അവർക്കായി ദീപിക തൻ്റെ യഥാർത്ഥ ചർമ്മ പരിചരണ രീതി പങ്കുവച്ചു

author-image
Lifestyle Desk
New Update
Deepika Padukone Skin Care

ദീപിക പദുക്കോൺ \ ഫൊട്ടോ: ഇൻസ്റ്റഗ്രാം

ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം അറിയാൻ ആരാധകർക്ക് എന്നും വലിയ കൗതുകമാണ്. പലപ്പോഴും പൊതുവേദികളിൽ വളരെ കുറഞ്ഞ മേക്കപ്പിൽ പ്രത്യക്ഷപ്പെടാറുള്ള ദീപിക, തന്റെ ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാം വിചാരിക്കുന്നതുപോലെ സങ്കീർണ്ണമായ സൗന്ദര്യവർദ്ധക വസ്തുക്കളോ ചികിൽസകളോ അല്ല ദീപികയുടെ തിളക്കത്തിന് പിന്നിൽ. അമ്മ ഉജ്ജ്വല പദുകോൺ പകർന്നുനൽകിയ ലളിതമായ ചില പാഠങ്ങളാണ് ഇന്നും താൻ പിന്തുടരുന്നതെന്ന് ദീപിക ഒരിക്കൽ വെളിപ്പെടുത്തി. ചർമ്മത്തിന് അമിതമായ പരിചരണം നൽകുന്നതിനേക്കാൾ, അത് ലളിതമായി വെക്കുക എന്നതാണ് ദീപികയുടെ 'മന്ത്രം'.

Advertisment

Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്

ചെറുപ്പത്തിൽ തന്നെ അമ്മ പറഞ്ഞുതന്ന 'കുറഞ്ഞതാണ് മികച്ചത്' എന്ന തത്വം തന്റെ ജീവിതയാത്രയിലുടനീളം താരം കൂടെക്കൂട്ടി. അഭിനയിച്ച ചിത്രങ്ങളിൽ തന്നെ,  യഥാർത്ഥ സ്വഭാവത്തോടും രൂപത്തോടും ഏറ്റവും ചേർന്നുനിൽക്കുന്ന കഥാപാത്രം 'പീക്കു'വിലെ ആണെന്ന് ദീപിക പറയുന്നു. ആ സിനിമയിൽ അഞ്ചോ പത്തോ മിനിറ്റിൽ കൂടുതൽ താൻ മേക്കപ്പ് ചെയറിൽ ഇരുന്നിട്ടില്ലെന്നും, ചർമ്മത്തിന്റെ സ്വാഭാവികത സിനിമയിൽ കാണാൻ കഴിയുമെന്നും താരം ഓർമ്മിപ്പിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഏതൊരാൾക്കും പിന്തുടരാവുന്ന ഏറ്റവും ലളിതമായ മാർഗ്ഗങ്ങളും ദീപിക പങ്കുവച്ചു. സങ്കീർണ്ണമായ സ്കിൻകെയർ രീതികളേക്കാൾ ഉപരിയായി അടിസ്ഥാനപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചർമ്മത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് ദീപികയുടെ വാക്കുകൾ വ്യക്തമാക്കുന്നു.

Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം

ദീപിക പദുകോണിന്റെ ചർമ്മരഹസ്യം

ഇൻസ്റ്റാഗ്രാമിലെ ഒരു ചർച്ചയ്ക്കിടെയാണ് ചർമ്മത്തിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യം ദീപിക തുറന്നുപറഞ്ഞത്. "എന്റെ രഹസ്യം വളരെ ലളിതമാണ്. അടിസ്ഥാനപരമായ കാര്യങ്ങളിൽ മാത്രമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ. ചർമ്മത്തിൽ ഒരുപാട് കാര്യങ്ങൾ പരീക്ഷിക്കരുത്, ലളിതമായി വെക്കുക എന്ന് അമ്മ പറഞ്ഞുതന്നത് ഇന്നും എന്റെ മനസ്സിലുണ്ട്," ദീപിക പറഞ്ഞു.

ദീപിക പ്രധാനമായും പിന്തുടരുന്ന മൂന്ന് കാര്യങ്ങൾ ഇവയാണ്:

  • ക്ലെൻസിങ്- ചർമ്മം കൃത്യമായി വൃത്തിയാക്കുക.
  • ഹൈഡ്രേഷൻ- ചർമ്മത്തിലെ ഈർപ്പം നിലനിർത്തുക.
  • സൺസ്ക്രീൻ- സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിനായി സൺസ്ക്രീൻ ഉപയോഗിക്കുക.

Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ

"ഞാൻ ചെയ്യുന്നതെല്ലാം ഇത്രമാത്രമാണ്," എന്ന് ദീപിക കൂട്ടിച്ചേർത്തു. '82°E' എന്ന സ്വന്തം സ്കിൻകെയർ ബ്രാൻഡ് തുടങ്ങിയ ദീപിക, തന്റെ സിനിമകളിൽ പോലും അമിതമായ മേക്കപ്പ് ഉപയോഗിക്കാൻ താല്പര്യപ്പെടാറില്ല. കഥാപാത്രത്തിന് അത്യന്താപേക്ഷിതമെങ്കിൽ മാത്രമേ താൻ ലെയറുകളായി മേക്കപ്പ് ഉപയോഗിക്കാറുള്ളൂ എന്നും താരം വ്യക്തമാക്കി.

ദീപികയുടെ ഈ ലളിതമായ രീതിയെ വിദഗ്ധരും പിന്തുണയ്ക്കുന്നുണ്ട്. നല്ലൊരു സ്കിൻകെയർ ദിനചര്യയിൽ പ്രധാനമായും നാല് ഘട്ടങ്ങളാണ് വേണ്ടതെന്ന് കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. അകൃതി ഗുപ്ത പറയുന്നു .കഴുകുക, എക്സ്ഫോളിയേറ്റ് ചെയ്യുക , മോയ്സ്ചറൈസ് ചെയ്യുക, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണത്.

ഇതിനൊപ്പം തന്നെ സജീവമായ ജീവിതശൈലിയും പോഷകസമൃദ്ധമായ ഭക്ഷണക്രമവും ചർമ്മത്തിന് അത്യാവശ്യമാണെന്ന് ഡോ. വന്ദന പഞ്ചാബി ചൂണ്ടിക്കാട്ടുന്നു. വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും കോശങ്ങൾക്ക് പോഷണം നൽകുകയും ചെയ്യുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ചർമ്മത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാനും സഹായിക്കും.

Read More: ഫിൽറ്ററുകൾ വേണ്ട, തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ വഴികളിതാ

Beauty Tips Skin Care Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: