അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് മലയാളികളുടെ ഇഷ്ടതാരമായ ഭാമ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാമ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.ഈയടുത്താണ് ഭാമ വാസുകി എന്ന് പേരായ വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. പട്ടുസാരികളിൽ നിന്ന് തുടങ്ങി എത്നിക്ക് വസ്ത്രങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെ വാസുകിയിലുണ്ട്.
വാസുകി അവതരിപ്പിക്കുന്ന പുത്തൻ കളക്ഷൻസിന്റെ മോഡലായി തിളങ്ങാറുള്ളതും ഭാമ തന്നെയാണ്. അത്തരത്തിൽ ഭാമ പങ്കുവച്ച് നേവി ബ്ലൂ നിറത്തിലുള്ള അനാർക്കലി സെറ്റാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ജോർജറ്റ് മെറ്റീരിയലിൽ ഒരുക്കിയെടുത്ത ഈ ഡിസൈനർ വസ്ത്രത്തിന്റെ യോക്കിലും കൈയിലുമാണ് കൂടുതലും വർക്ക്. നെറ്റിന്റെ ദുപ്പട്ടയാണ് ഇതിനൊപ്പം സ്റ്റൈൽ ചെയ്‌തിരിക്കുന്നത്. വളരെ മിനിമൽ ആഭരണങ്ങളാണ് ഭാമ ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. 7500 രൂപയാണ് ഈ ഡിസൈനർ അനാർക്കലിയുടെ വില.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് താരം.ടെവിവിഷന്‍ പരിപാടികളിലും മറ്റും ഭാമ ഈയടുത്തു പങ്കെടുത്തിരുന്നു.