സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, സാരിയിൽ ഉള്ള തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. ചിത്രങ്ങളിൽ അതിസുന്ദരിയായാണ് അനുശ്രീയെ കാണാനാവുക. “നീലകണ്ണുള്ള മാനേ…. നിനക്കിണക്കിളി ഞാനെ…എനിക്കിണക്കിളി നീയേ…ഇനി ഉള്ള യാത്രയിൽ…” എന്ന പാട്ടിന്റെ വരികൾ അടിക്കുറിപ്പ് നൽകിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം.
Also Read: സ്വയം സ്നേഹിക്കാനും ഓർക്കുക; പുതിയ ചിത്രങ്ങളുമായി മഞ്ജു
പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.
12-ത് മാൻ ഉൾപ്പടെ അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്.