മലയാളത്തിൽനിന്നും തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച നടിമാർ നിരവധിയാണ്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തുമ്പോഴേക്കും പുതിയ മേക്ക് ഓവറിലാണ് പിന്നെ ഇവരെയൊക്കെ കാണാനാകുക. ഇക്കൂട്ടത്തിലെ പുതിയ വ്യക്തിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയിൽനിന്നുളള അനുപമയുടെ മാറ്റം പെട്ടെന്നായിരുന്നു. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം.
തെലുങ്കിൽനിന്നും വീണ്ടും മലയാളത്തിലേക്കെത്തിയപ്പോൾ പുതിയ മേരിയെയാണ് പ്രേക്ഷകർ കണ്ടത്. ജോമോന്റെ സുവിശേഷങ്ങൾ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് അനുപമയെ കണ്ടത്. മേരിയിൽനിന്നും കുറച്ചുകൂടി സുന്ദരിയായിരുന്നു കാതറിൻ. ഓരോ വേദിയിലും വ്യത്യസ്ത ഫാഷനിലാണ് അനുപമയെ പിന്നീട് കണ്ടത്. പിന്നെ ഇങ്ങോട്ട് അനുപമയുടെ ഫാഷൻ പലരും പിന്തുടരാൻ തുടങ്ങി.